നീറ്റ് പരീക്ഷയിൽ രണ്ടാം തവണയും പരാജയപ്പെട്ടു; വിദ്യാർഥിയും അച്ഛനും ആത്മഹത്യ ചെയ്തു

നീറ്റിൽ രണ്ടാം തവണയും പരാജയപ്പെട്ടത്തോടെ മകൻ നിരാശയിൽ ആയിരുന്നെന്നും, നീറ്റ് ഒഴിവാക്കാൻ എല്ലാവരും ഒന്നിച്ചു പൊരുതണമെന്നും സെൽവശേഖർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

New Update
death.webp

ചെന്നൈ: നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിന്റെ മനോവിഷമത്തിൽ വിദ്യാർഥിയും പിന്നാലെ അച്ഛനും ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിൽ ചെന്നൈ ക്രോംപേട്ട് സ്വദേശികളായ ജ​ഗദീശ്വരനും അച്ഛൻ സെൽവശേഖറുമാണ് ആത്മഹത്യ ചെയ്തത്. നീറ്റിൽ രണ്ടാം തവണയും പരാജയപ്പെട്ടത്തോടെ മകൻ നിരാശയിൽ ആയിരുന്നെന്നും, നീറ്റ് ഒഴിവാക്കാൻ എല്ലാവരും ഒന്നിച്ചു പൊരുതണമെന്നും സെൽവശേഖർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Advertisment

അതേസമയം സംഭവത്തിന് പിന്നാലെ തമിഴ് നാട് ഗവർണർക്കെതിരെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിമർശനവുമായി രംഗത്തെത്തി.ഗവർണറുടെ ഹൃദയം കരിങ്കല്ല് പോലെയെന്നും, എത്ര ജീവൻ നഷ്ടമായാലും ഉരുകില്ല എന്നുമാണ് സ്റ്റാലിൻ വിമർശിച്ചത്.

അതേസമയം ഒരിക്കലും നീറ്റ് വിരുദ്ധ ബില്ല് ഒപ്പിടില്ലെന്ന് കഴിഞ്ഞ ദിവസം ഗവർണർ പറഞ്ഞിരുന്നു. നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം സാധ്യമാക്കുന്ന ബിൽ 2021-ലാണ് തമിഴ്നാട് സർക്കാർ നിയമസഭയിൽ പാസാക്കിയത്. സാമൂഹിക നിതീ ഉറപ്പാക്കാനായാണ് കമ്മീഷന്‍റെ ശുപാർശകൾ ഉൾപ്പെടുത്തി പുതിയ ബിൽ തയ്യാറാക്കിയതെന്നാണ് തമിഴ്നാട് സർക്കാരിന്റെ വാദം.

death
Advertisment