മഹാരാഷ്‌ട്രയിൽ ശക്തിയാർജിച്ച് മൺസൂൺ; ന​ഗരത്തിന്റെ പല ഭാ​ഗങ്ങളും വെള്ളത്തിനടിയിൽ ; ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്

New Update
rain-3

മുംബൈ: മഹാരാഷ്‌ട്രയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതി ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന​ഗരത്തിന്റെ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതിനാൽ ഗതാ​ഗതം സ്തംഭിച്ചിരിക്കുകയാണ്.

Advertisment

മുംബൈ ന​ഗരത്തിൽ രാവിലെ എട്ട് മണി വരെ 93.16 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. രാത്രി തുടർച്ചയായി പെയ്ത മഴയിൽ നവി മുംബൈയിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. മഹാരാഷ്‌ട്രയിലെ പാൽഘർ മേഖലയിലും ഇന്ന് രാവിലെ മുതൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.

അടുത്ത മൂന്ന്, നാല് മണിക്കൂറിനുള്ളിൽ മുംബൈയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. താനെ, റായ്ഗഡ് മേഖലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് വൈകുന്നേരം നാല് മണിയോടെ കടലിൽ ഉയർന്ന വേലിയേറ്റമുണ്ടാകാനും ഈ സമയത്ത് 13 അടി ഉയരത്തിൽ വരെ തിരമാലകൾ ഉയർന്ന് പൊങ്ങാനുമുള്ള സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Advertisment