ജാർഖണ്ഡിന്റെ പതിനാലാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നാലാം തവണയാണ് സോറൻ ജാർഖണ്ഡിന്റെ മുഖ്യമന്ത്രിയാകുന്നത്. മൊറാബാദി ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ സന്തോഷ് കുമാർ ഗാംഗ്വാർ സത്യവാചകം ചൊല്ലികൊടുക്കും. വൈകിട്ട് നാല് മണിക്കാണ് ചടങ്ങ് ആരംഭിക്കുന്നത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ശരദ് പവാർ, മമത ബാനർജി, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ, ഭഗവന്ത് മാൻ, സുഖ്‌വീന്ദർ സിങ് സുഖു, അഖിലേഷ് യാദവ്, അരവിന്ദ് കെജ്‌രിവാൾ എന്നിവർ ഉടപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. 81 അംഗ നിയമസഭാ സീറ്റിൽ 56 സീറ്റുകൾ നേടിയാണ് സോറൻ സർക്കാർ അധികാരത്തിലേറുന്നത്.