New Update
/sathyam/media/media_files/VzwPntlbqoMRzScQxnVj.jpg)
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനം നാളെ ആരംഭിക്കും. ക്വാഡ് ഉച്ചകോടി, യുഎൻ ഉച്ചകോടി തുടങ്ങി തന്ത്രപ്രധാനമായ നിരവധി പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. റഷ്യ-യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാനുള്ള തുടർചർച്ചകളും സന്ദർശനത്തിന്റെ ഭാഗമായി നടക്കും.
Advertisment
അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനുമായി പ്രധാനമന്ത്രി ഇക്കാര്യം ചർച്ച ചെയ്യുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചിരുന്നു.
അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെയും മോദി അഭിസംബോധന ചെയ്യും. ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിൽ സെപ്തംബർ 24നാണ് പരിപാടി നടക്കുക. കാൽലക്ഷത്തോളം ഇന്ത്യക്കാർ നിലവിൽ പരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us