എല്ലാ ജില്ലകളിലും തടങ്കല്‍ കേന്ദ്രങ്ങള്‍; അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടിയുമായി ഉത്തര്‍പ്രദേശ്

New Update
Untitled

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടിയുമായി ഉത്തര്‍പ്രദേശ്. എല്ലാ ജില്ലകളിലും തടങ്കല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി.

Advertisment

ക്രമസമാധാനം, ദേശീയ സുരക്ഷ, സാമൂഹിക ഐക്യം എന്നിവ മുന്‍ഗണനകളായി തുടരുന്നുവെന്ന് ഊന്നിപ്പറഞ്ഞ മുഖ്യമന്ത്രി ഒരു നിയമവിരുദ്ധ പ്രവര്‍ത്തനവും അനുവദിക്കില്ലെന്നും പ്രസ്താവിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കി.

എല്ലാ ജില്ലകളിലും താത്കാലിക തടങ്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയെന്ന് ഗവണ്‍മെന്റ് വക്താവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ഈ കേന്ദ്രങ്ങളില്‍ തടവിലാക്കപ്പെട്ട അനധികൃത കുടിയേറ്റക്കാരെ നടപടിക്രമങ്ങള്‍ പാലിച്ച് അവരുടെ ജന്മദേശങ്ങളിലേക്ക് നാടുകടത്തുമെന്ന് വക്താവ് വ്യക്തമാക്കി.

കൂടാതെ, നിയമവിരുദ്ധമായി താമസിക്കുന്നതായി കണ്ടെത്തുന്ന വിദേശ പൗരന്മാരെ പരിശോധനാ പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ ഈ കേന്ദ്രങ്ങളില്‍ തന്നെ പാര്‍പ്പിക്കും.

Advertisment