71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടന്മാർ ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും, നടി റാണി മുഖര്‍ജി. മികച്ച മലയാള ചിത്രം ഉള്ളൊഴുക്ക്. മികച്ച സഹനടൻ വിജയരാഘവൻ, സഹനടി ഉർവശി

New Update
rani vikram

ഡൽഹി: 71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2023 ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. 332 ചിത്രങ്ങളാണ് പുരസ്കാരത്തിനായി മത്സരിച്ചത്. 

Advertisment

വിക്രാന്ത് മാസിയും ഷാറൂഖ് ഖാനും  മികച്ച നടന്മാർ. മികച്ച നടിക്കുള്ള പുരസ്‌കാരം റാണി മുഖര്‍ജിക്കും ലഭിച്ചു. ട്വല്‍ത്ത് ഫെയില്‍ എന്ന ചിത്രത്തിലൂടെയാണ് വിക്രാന്ത് മാസി പുരസ്‌കാര നേട്ടത്തിന് അർഹനായത്. മിസിസ് ചാറ്റര്‍ജി വെഴ്‌സസ് നോര്‍വെയാണ് റാണി മുഖര്‍ജിയുടെ സിനിമ.

മികച്ച മലയാള സിനിമക്ക് അഭിമാന നേട്ടമായി നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. ഉള്ളൊഴുക്ക് മികച്ച മലയാള സിനിമയായി തെരഞ്ഞെടുത്തു. മികച്ച സഹനടനായി വിജയരാഘവനും സഹനടിയായി ഉർവശിയും തെരഞ്ഞെടുക്കപ്പെട്ടു. 

പുരസ്കാരങ്ങൾ: 

മികച്ച ആക്ഷന്‍ കൊറിയോഫ്രി : ഹനുമാന്‍, നന്ദു-പൃഥ്വി

മികച്ച കൊറിയോഗ്രഫി : റോക്കി ഓര്‍ റാണി കി പ്രേം കഹാനി, വൈഭവി മര്‍ച്ചന്റ്

മികച്ച ഗാനരചയീതാവ് : ബലഗം, കസര്‍ല ശ്യാം

മികച്ച സംഗീത സംവിധാനം: വാത്തി, ജിവി പ്രകാശ്

മികച്ച സംഗീത പശ്ചാത്തല സംഗീതം : ആനിമല്‍, ഹര്‍ഷവധന്‍ രാമേശ്വര്‍

മികച്ച മേക്കപ്പ് : സാം ബഹദൂര്‍, ശ്രീകാന്ത് ദേശായി

മികച്ച വസ്ത്രാലങ്കാരം : സാം ബഹദൂര്‍

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ : 2018

മികച്ച എഡിറ്റിങ് : പൂക്കാലം, മിഥുന്‍ മുരളി

മികച്ച സൗണ്ട് ഡിസൈനിങ് : ആനിമല്‍, സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ മുരളീധരന്‍

മികച്ച തിരക്കഥ : ബേബി (തെലുങ്ക് ) പാര്‍ക്കിങ് (തമിഴ്).

സംഭാഷണം : സിര്‍ഫ് ഏക് ബന്ദ കാഫി ഹേന്‍

Advertisment