നാഷണൽ ഹെറാൾഡ് കേസ്: ഇഡി റിപ്പോർട്ടും പരാതിയും പ്രതികൾക്ക് കൈമാറി കോടതി

സുതാര്യതക്ക് വേണ്ടി കോടതി ഈ രീതിയാണ് സ്വീകരിക്കുന്നത്. രേഖകളുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് ഇനി ഏത് ഔദ്യോഗിക വാദങ്ങളും ഉന്നയിക്കാമെന്ന് ജഡ്ജി കൂട്ടിച്ചേര്‍ത്തു.

New Update
Untitled

ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടിന്റെ (ഇസിഐആര്‍) പകര്‍പ്പുകളും ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ 2014-ലെ പരാതിയും കേസില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികള്‍ക്കും കൈമാറി.

Advertisment

ഈ രേഖകള്‍ നേരത്തെ തന്നെ കോടതി രേഖകളില്‍ ഉണ്ടായിരുന്നു. ചൊവ്വാഴ്ച നടന്ന നടപടികള്‍ ആ ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മാത്രമായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. 

സുതാര്യതക്ക് വേണ്ടി കോടതി ഈ രീതിയാണ് സ്വീകരിക്കുന്നത്. രേഖകളുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് ഇനി ഏത് ഔദ്യോഗിക വാദങ്ങളും ഉന്നയിക്കാമെന്ന് ജഡ്ജി കൂട്ടിച്ചേര്‍ത്തു.

Advertisment