ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കുറ്റപത്രം സമർപ്പിച്ച് ഇ ഡി.
ദില്ലിയിലെ റോസ് അവന്യു കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസ് ഈ മാസം 25 ന് പരിഗണിക്കും. സാം പിത്രോഡയുടെ പേരും കുറ്റപത്രത്തിൽ ഉണ്ട്.
കോൺഗ്രസ് മുഖപത്രം നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 700 കോടിയുടെ ആസ്‌തികൾ ഏറ്റെടുക്കാൻ ഇ ഡി നടപടികൾ ആരംഭിച്ചിരുന്നു.
കോൺഗ്രസ് നേതൃത്വത്തിലുള്ള അസോസിയേറ്റ് ജേണൽ ലിമിറ്റഡിന് (എജെഎൽ) എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സ്വത്ത് ഏറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട് വെള്ളിയാഴ്‌ച മൂന്ന് സ്ഥലങ്ങളിൽ നോട്ടീസ് പതിച്ചതായി ഇഡി വ്യക്തമാക്കിയിരുന്നു. ദില്ലി ഐടിഒയിലെ ഹെറാൾഡ് ഹൗസ്, മുംബൈ ബാന്ദ്രയിലെ കെട്ടിടം, ലഖ്‌നൗ ബിശ്വേശർനാഥ് റോഡിലെ എജെഎൽ കെട്ടിടം എന്നിവിടങ്ങളിലാണ് നോട്ടീസ് പതിച്ചത്.
ഡൽഹിയിലെയും ലഖ്‌നൗവിലെയും കെട്ടിടങ്ങൾ എത്രയും വേഗം ഒഴിയണമെന്നാണ് നോട്ടീസിലെ നിർദേശം. ബാന്ദ്രയിലെ കെട്ടിടത്തിന്റെ കാര്യത്തിൽ വാടക ഇഡിയുടെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്‌താൽ മതിയാകും.