നവരാത്രി-ദീപാവലി തിരക്ക് നിയന്ത്രിക്കാൻ 12,000 സ്പെഷ്യൽ ട്രെയിനുകൾ

ഈ വർഷം ഛത്ത്, ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ 12,000 സ്പെഷ്യൽ ട്രെയിനുകളാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത് തെന്നും അദ്ദേഹം പറഞ്ഞു

New Update
train

ന്യൂഡൽഹി: രാജ്യത്ത് ദീപാവലി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുമ്പോൾ, ഛത്ത് പൂജയ്ക്കായി ആളുകൾ തങ്ങളുടെ വീടുകളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. തിരക്ക് കണക്കിലെടുത്ത് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു.

Advertisment

ഛത്ത്, ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട ട്രെയിൻ സർവീസുകളെക്കുറിച്ച് സംസാരിച്ച കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ വർഷം 7,500 സ്പെഷ്യൽ ട്രെയിനുകളാണ് സർവീസ് നടത്തിയതെന്നും ഇത്തവണ കൂടുതൽ സർവീസ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഈ വർഷം ഛത്ത്, ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ 12,000 സ്പെഷ്യൽ ട്രെയിനുകളാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത്.

ഒക്ടോബർ 1 മുതൽ നവംബർ 15 വരെ ട്രെയിനുകൾ സർവീസ് നടത്തും

ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ നൽകിയ അശ്വിനി വൈഷ്ണവ്, ഇന്ത്യൻ റെയിൽവേ ഇതുവരെ 10,000 സ്പെഷ്യൽ ട്രെയിനുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്ന് അറിയിച്ചു.

 ഛത്ത്-ദീപാവലി ആഘോഷങ്ങൾക്കായി സർവീസ് നടത്തുന്ന ഈ പ്രത്യേക ട്രെയിനുകളിൽ 150 എണ്ണം പൂർണ്ണമായും റിസർവേഷൻ ഇല്ലാത്ത ട്രെയിനുകളായിരിക്കും. ഈ സ്പെഷ്യൽ ട്രെയിനുകൾ അടുത്ത മാസം ഒന്നാം തീയതി അതായത് ഒക്ടോബർ 1 മുതൽ നവംബർ 15 വരെ സർവീസ് നടത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Advertisment