നവി മുംബൈ വിമാനത്താവളം 2025 മാർച്ചിൽ പ്രവർത്തനക്ഷമമാകുമെന്ന് കേന്ദ്രമന്ത്രി

വിമാനത്താവള പദ്ധതിക്കായി ഭൂമി സംഭാവന ചെയ്ത ആളുകൾ കുടിയിറക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് മന്ത്രി വ്യക്തമാക്കി.

New Update
navi mumbai airport

മഹാരാഷ്ട്ര: നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം 2025 മാർച്ചിൽ പ്രവർത്തനം ആരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മൊഹോൾ അറിയിച്ചു. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ജരാപ്പു രാംമോഹൻ നായിഡുവും ശ്രീ മോഹലും എയർപോർട്ട് സൈറ്റ് സന്ദർശിക്കുകയും പ്രവർത്തനങ്ങൾ പരിശോധിക്കുകയും ചെയ്തു.

Advertisment

ജോലിയുടെ പുരോഗതി അനുസരിച്ച്, അടുത്ത വർഷം മാർച്ചിൽ വിമാനത്താവളം പ്രവർത്തനക്ഷമമാകുമെന്നും അയൽപ്രദേശങ്ങളായ മുംബൈ, പുണെ, താനെ, കല്യാൺ, പടിഞ്ഞാറൻ മഹാരാഷ്ട്ര എന്നിവയുമായുള്ള ബന്ധം വർദ്ധിപ്പിക്കുമെന്നും മൊഹോൾ പറഞ്ഞു. വിമാനത്താവള പദ്ധതിക്കായി ഭൂമി സംഭാവന ചെയ്ത ആളുകൾ കുടിയിറക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് മന്ത്രി വ്യക്തമാക്കി.

ഇവർക്കുള്ള നഷ്ടപരിഹാരം മാനേജ്‌മെൻറുമായി ചർച്ച നടത്തി പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. അന്തരിച്ച പി.ഡബ്ല്യു.പി നേതാവ് ഡി.ബി പാട്ടീലിൻറെ പേര് വിമാനത്താവളത്തിന് നൽകുന്നതിൽ അദ്ദേഹം അനുകൂല നിലപാട് പ്രകടിപ്പിച്ചിരുന്നു.

mumbai
Advertisment