/sathyam/media/media_files/XDG90tb4BDMszhPmwCI6.jpg)
ഡല്‍ഹി: ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 29 നക്സലുകളെ സുരക്ഷാ സേന വധിച്ചു. തലയ്ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച മുതിര്‍ന്ന നക്സല്‍ നേതാവ് ശങ്കര്‍ റാവുവും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടതായി സുരക്ഷാ സേന അറിയിച്ചു. പ്രദേശത്ത് നിന്ന് എ.കെ. 47 റൈഫിളുകള്‍ ഉള്‍പ്പെടെ വന്‍തോതില്‍ ആയുധങ്ങള്‍ കണ്ടെടുത്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പാണ് ഈ സംഘർഷം. ഏപ്രിൽ 19 ന് കാങ്കർ ജില്ലയിൽ തിരഞ്ഞെടുപ്പാണ്. ബസ്തർ നക്സൽ കേന്ദ്രമാണ്. 60,000ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ ജില്ലയിൽ വിന്യസിച്ചിട്ടുണ്ടെന്ന് ബസ്തറിൻ്റെ ഇൻസ്‌പെക്ടർ ജനറൽ സുന്ദർരാജ് പി. നേരത്തെ പറഞ്ഞിരുന്നു.
“പ്രദേശത്ത് തിരച്ചിൽ നടത്തുകയും 29 നക്‌സലുകളുടെ മൃതദേഹങ്ങളും വൻ ആയുധങ്ങളും വെടിക്കോപ്പുകളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.
ഏറ്റുമുട്ടലിൽ പരിക്കേറ്റ മൂന്ന് ജവാന്മാർ അപകടനില തരണം ചെയ്തു. മെച്ചപ്പെട്ട ചികിത്സയ്ക്കായി മറ്റൊരിടത്തേക്ക് എയർലിഫ്റ്റ് ചെയ്യുകയാണ്," ഏറ്റുമുട്ടലിന് ശേഷം ഇൻസ്‌പെക്ടർ ജനറൽ സുന്ദർരാജ് പറഞ്ഞു.
ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെയും ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെയും സംയുക്ത സംഘം നബിനഗുണ്ട ഗ്രാമത്തിനടുത്തുള്ള വനത്തില്‍ നടത്തിയ നീക്കത്തിനിടെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. സംയുക്ത സേനാ സംഘം വനപ്രദേശം വളയുന്നതിനിടെ മാവോയിസ്റ്റ് സംഘം വെടിയുതിര്‍ത്തത് ഏറ്റുമുട്ടലിലേക്ക് നയിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us