/sathyam/media/media_files/2026/02/24/untitled-2026-02-24-14-17-16.jpg)
ഡല്‍ഹി: എന്‍.സി.ഇ.ആര്‍.ടി.യുടെ എട്ടാം ക്ലാസിലെ പുതിയ സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തില്‍ സുപ്രധാന മാറ്റങ്ങള്‍. കോടതികളുടെ ഘടനയും പ്രവര്‍ത്തനവും മാത്രം പഠിപ്പിച്ചിരുന്ന മുന്‍ രീതിയില്‍ നിന്ന് മാറി, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളായ 'അഴിമതി', 'കേസുകളുടെ ബാഹുല്യം' എന്നിവ പുതിയ പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി.
ഇന്ത്യ ആന്‍ഡ് ബിയോണ്ട്' എന്ന പുതിയ പാഠപുസ്തകത്തിലെ 'സമൂഹത്തില്‍ നീതിന്യായ വ്യവസ്ഥയുടെ പങ്ക്' എന്ന അധ്യായത്തിലാണ് ഈ മാറ്റങ്ങള്‍. 'നീതി വൈകുന്നത് നീതി നിഷേധമാണ്', 'നീതിപീഠത്തിലെ അഴിമതി' എന്നീ രണ്ട് പുതിയ വിഭാഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജഡ്ജിമാര്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ചും അവ ലംഘിക്കപ്പെട്ടാല്‍ സ്വീകരിക്കേണ്ട ആഭ്യന്തര നടപടികളെക്കുറിച്ചും പുസ്തകം ചര്‍ച്ച ചെയ്യുന്നു.
2017-നും 2021-നും ഇടയില്‍ ജുഡീഷ്യറിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് 1,600-ഓളം പരാതികള്‍ ലഭിച്ചതായി പുസ്തകം ചൂണ്ടിക്കാട്ടുന്നു. ഗൗരവകരമായ സാഹചര്യങ്ങളില്‍ ജഡ്ജിമാരെ ഇംപീച്ച്മെന്റിലൂടെ പുറത്താക്കാനുള്ള ഭരണഘടനാ വ്യവസ്ഥകളും ഇതില്‍ വിശദീകരിക്കുന്നു.
നീതിന്യായ വ്യവസ്ഥയിലെ അഴിമതി ജനവിശ്വാസത്തെ തകര്‍ക്കുമെന്ന് 2025 ജൂലൈയില്‍ മുന്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് പറഞ്ഞ കാര്യങ്ങളും പുസ്തകത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്.
ചില കേസുകള്‍ പരിഹരിക്കപ്പെടാതെ 50 വര്‍ഷത്തിലേറെയായി തുടരുന്നുണ്ടെന്നും, നീതി സമയബന്ധിതമായി ലഭിക്കാത്തത് സാധാരണക്കാരന് നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണെന്നും പുസ്തകം വ്യക്തമാക്കുന്നു.
അഴിമതിയും നീണ്ട നിയമപോരാട്ടങ്ങളും പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും നീതി ലഭിക്കുന്നത് കൂടുതല്‍ പ്രയാസകരമാക്കുന്നുവെന്ന് എന്‍.സി.ഇ.ആര്‍.ടി. നിരീക്ഷിക്കുന്നു. സുതാര്യത ഉറപ്പാക്കാനായി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെന്നും പുസ്തകത്തില്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us