'ഭൂമിയിലുള്ള ആരെയും ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താനോ അതിന്റെ വിശ്വാസ്യത തകര്‍ക്കാനോ അനുവദിക്കില്ല,'. എൻസിഇആർടി പാഠപുസ്തകത്തിലെ 'ജുഡീഷ്യറിയിലെ അഴിമതി' സംഭവത്തില്‍ സുപ്രീം കോടതി ഇന്ന് സ്വമേധയാ കേസെടുത്ത് വാദം കേൾക്കും

രാജ്യത്തെ വിവിധ ഹൈക്കോടതി ജഡ്ജിമാരും ഈ പാഠഭാഗത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതായി സിജെഐ അറിയിച്ചു .

New Update
Untitled

ഡല്‍ഹി: എന്‍സിഇആര്‍ടി എട്ടാം ക്ലാസ്സിലെ സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് മോശമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും.

Advertisment

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങുന്ന ബെഞ്ചാണ് 'In Re: Social Science Textbook for Grade-8' എന്ന പേരില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നത്.


എട്ടാം ക്ലാസ്സിലെ പാഠപുസ്തകത്തില്‍ 'നീതിന്യായ വ്യവസ്ഥയിലെ അഴിമതി' എന്ന തലക്കെട്ടില്‍ നല്‍കിയിരിക്കുന്ന ഭാഗമാണ് പരമോന്നത കോടതിയുടെ കടുത്ത അതൃപ്തിക്ക് കാരണമായത്. ഈ പരാമര്‍ശം സ്ഥാപനത്തിന്റെ അഖണ്ഡതയെ കളങ്കപ്പെടുത്തുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.


മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, അഭിഷേക് സിംഗ്വി എന്നിവര്‍ വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി.

 'ഭൂമിയിലുള്ള ആരെയും ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താനോ അതിന്റെ വിശ്വാസ്യത തകര്‍ക്കാനോ അനുവദിക്കില്ല,' എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.

രാജ്യത്തെ വിവിധ ഹൈക്കോടതി ജഡ്ജിമാരും ഈ പാഠഭാഗത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതായി സിജെഐ അറിയിച്ചു.


എന്‍സിഇആര്‍ടി പുസ്തകത്തില്‍ ജുഡീഷ്യറി നേരിടുന്ന വെല്ലുവിളികളായി അഴിമതി, കെട്ടിക്കിടക്കുന്ന കേസുകള്‍, ജഡ്ജിമാരുടെ കുറവ് എന്നിവയെയാണ് ചൂണ്ടിക്കാണിച്ചിരുന്നത്. എട്ടാം ക്ലാസ്സിലെ കുട്ടികളെ ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കുന്നത് അത്യന്തം ഗൗരവകരമാണെന്ന് കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചു.


വിഷയം വിവാദമായതോടെ, എട്ടാം ക്ലാസ്സിലെ പാഠപുസ്തകത്തില്‍ നിന്നും 'നീതിന്യായ വ്യവസ്ഥയിലെ അഴിമതി' എന്ന ഭാഗം നീക്കം ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് കോടതി ഈ വിഷയത്തില്‍ എന്ത് നടപടി സ്വീകരിക്കും എന്നത് രാജ്യം ഉറ്റുനോക്കുകയാണ്.

Advertisment