ഡൽഹി: ക്ലാസിക്കൽ ചരിത്രത്തിന്റെ ഭാഗമായി രാമായണവും മഹാഭാരതവും പാഠഭാഗത്ത് ഉൾപ്പെടുത്താൻ എൻസിആർടി വിദഗ്ദ സമിതിയുടെ ശിപാർശ.
ഭരണഘടനയുടെ ആമുഖം ക്ലാസ് മുറിയുടെ ചുവരുകളിൽ എഴുതിവയ്ക്കാനും ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ രൂപീകരിച്ച ഉന്നതതല സമിതി ശിപാർശ ചെയ്തു.
സമിതി ചെയർപഴ്സൺ സി.ഐ. ഐസക്കിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏഴ് മുതൽ 12 വരെ ക്ലാസുകളിലെ സാമൂഹ്യശാസ്ത്ര സിലബസിൽ വിദ്യാർഥികളെ രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നത് പ്രാധാന്യമർഹിക്കുന്നതാണെന്നും ഐസക് പറഞ്ഞു.