അജിത് പവാറിന്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു. എൻസിപി പിളർപ്പിൽ നിന്ന് ഐക്യത്തിലേക്ക്. ലയനം ഫെബ്രുവരി പകുതിയോടെ; പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് നാല് പേർ പരിഗണനയിൽ. സുനേത്ര പവാറിന് മുൻതൂക്കം

പ്രഫുല്‍ പട്ടേല്‍: സാങ്കേതികമായ കാരണങ്ങളാല്‍ സുനേത്ര പവാറിന് ചുമതലയേല്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ പ്രഫുല്‍ പട്ടേല്‍ നയിക്കാനാണ് സാധ്യത.

New Update
Untitled

മുംബൈ: പിളര്‍ന്ന് മാറിയ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ (എന്‍സിപി) ഇരു വിഭാഗങ്ങളും വീണ്ടും ഒന്നിക്കുന്നു.

Advertisment

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷം, ഫെബ്രുവരി രണ്ടാം വാരത്തില്‍ ലയന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് മുതിര്‍ന്ന നേതാക്കളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിമാനാപകടത്തില്‍ അന്തരിച്ച അജിത് പവാര്‍ തന്നെയാണ് ലയനത്തിന് വഴിയൊരുക്കിയത്.


കഴിഞ്ഞ ഡിസംബറിലും ജനുവരിയിലുമായി ശരദ് പവാറുമായി അജിത് പവാര്‍ നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു.

ശരദ് പവാറിന്റെ ജന്മദിനമായ ഡിസംബര്‍ 12-ന് ലയനം പൂര്‍ത്തിയാക്കി അതൊരു സമ്മാനമായി നല്‍കാനായിരുന്നു അജിത് പവാര്‍ ആഗ്രഹിച്ചിരുന്നതെന്ന് എന്‍സിപി നേതാക്കള്‍ വെളിപ്പെടുത്തി. ജനുവരി 16, 17 തീയതികളിലും ഇതുസംബന്ധിച്ച ഉന്നതതല ചര്‍ച്ചകള്‍ നടന്നിരുന്നു.

ലയിച്ചുണ്ടാകുന്ന പുതിയ എന്‍സിപിയെ ആര് നയിക്കും എന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം. നാല് പേരുടെ പേരുകളാണ് നിലവില്‍ സജീവമായി പരിഗണനയിലുള്ളത്:

ശരദ് പവാര്‍: പാര്‍ട്ടിയുടെ സ്ഥാപകനും പരമോന്നത നേതാവും.


സുനേത്ര പവാര്‍: അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ എംപിയും. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്കും നിയമസഭാ കക്ഷി നേതാവായും സുനേത്ര വരണമെന്നാണ് വലിയൊരു വിഭാഗം നേതാക്കളുടെ ആവശ്യം.


സുപ്രിയ സുലെ: ശരദ് പവാറിന്റെ മകള്‍.

പ്രഫുല്‍ പട്ടേല്‍: സാങ്കേതികമായ കാരണങ്ങളാല്‍ സുനേത്ര പവാറിന് ചുമതലയേല്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ പ്രഫുല്‍ പട്ടേല്‍ നയിക്കാനാണ് സാധ്യത.

ലയന കാര്യത്തില്‍ ഇരു വിഭാഗങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ശരദ് പവാര്‍ പക്ഷം ഉടന്‍ ലയനം വേണമെന്ന് ആവശ്യപ്പെടുമ്പോള്‍, അജിത് പവാര്‍ പക്ഷത്തെ ചില നേതാക്കള്‍ ഇത് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കപ്പെടുമോ എന്ന ആശങ്കയിലാണ്. ലയന പ്രക്രിയയില്‍ സുനേത്ര പവാറിന്റെ നിലപാട് നിര്‍ണ്ണായകമാകും.

Advertisment