ഡൽഹി: മൂന്നാം മോദി സർക്കാർ മന്ത്രിസഭയിൽ എൻസിപി അജിത് പവാർ വിഭാഗത്തിന് ഇടമില്ല. കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കാതെ വന്നതോടെ പ്രതിഷേധവും ഉയരുന്നുണ്ട്.
കാബിനറ്റ് മന്ത്രി സ്ഥാനം നൽകാൻ ബിജെപി തയാറാകാത്തതിൽ പ്രതിഷേധം അറിയിച്ച് മന്ത്രിസഭയിൽ ചേരാനില്ലെന്ന് എൻസിപി വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് എൻസിപിയെ പിളർത്തി അജിത് പവാർ എൻഡിഎ പാളയത്തിൽ എത്തിയത്.
കേന്ദ്രമന്ത്രി സഭയിൽ പ്രഫുൽ പട്ടേലിനെ ഉൾപ്പെടുത്തണമെന്ന് എൻസിപി അജിത് പവാർ വിഭാഗം ആവശ്യപ്പെട്ടെങ്കിലും ബിജെപി കേന്ദ്ര നേതൃത്വം തഴയുകയായിരുന്നു. പാർട്ടിയുടെ ഏക എംപിയും മഹാരാഷ്ട്ര അധ്യക്ഷനുമായ സുനിൽ തത്കരയെയും ക്യാബിനറ്റ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ല.
ഇതോടെയാണ് എസിപി പ്രതിഷേധമറിയിച്ച് മന്ത്രിസഭയിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്.