/sathyam/media/media_files/OrDk6grLunNIioeWSMqN.jpg)
മുംബൈ: വിശ്വാസവഞ്ചന കാട്ടിയ മകളെയും മരുമകനെയും നദിയിലെറിയണമെന്ന് മഹാരാഷ്ട്രയിലെ മന്ത്രി. മഹാരാഷ്ട്ര ഭക്ഷ്യ-മരുന്ന് അഡ്മിനിസ്ട്രേഷൻ മന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ ധർമ്മറാവു ബാബയാണ് മകള്‍ക്കും മരുമകനുമെതിരെ പരാമര്‍ശം നടത്തിയത്.
ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയിലേക്ക് മകള്‍ ഭാഗ്യശ്രീ ചേരുമെന്ന അഭ്യൂഹം ശക്തമാണ്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
അടുത്തിടെ എൻസിപി തലവനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ പങ്കെടുത്ത ജൻസമ്മാൻ റാലിയിൽ മകൾ ഭാഗ്യശ്രീക്കും ഭർത്താവ് ഋതുരാജ് ഹൽഗേക്കറിനുമെതിരെ മന്ത്രി പരസ്യ നിലപാട് സ്വീകരിച്ചിരുന്നു. മകള്‍ കാണിച്ചത് വിശ്വാസവഞ്ചനയാണെന്നും, അവരെ വിശ്വസിക്കരുതെന്നും മന്ത്രി പൊതുജനങ്ങളോട് പറഞ്ഞു.
“എൻ്റെ കുടുംബത്തിലെ ചില അംഗങ്ങൾ എൻ്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മറ്റൊരു പാർട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്നു. ശരദ് പവാർ വിഭാഗത്തിലെ നേതാക്കൾ എൻ്റെ കുടുംബത്തെ ഭിന്നിപ്പിക്കാനും എൻ്റെ മകളെ എനിക്കെതിരെ മത്സരിപ്പിക്കാനും ശ്രമിക്കുകയാണ്. എൻ്റെ മരുമകനെയും മകളെയും വിശ്വസിക്കരുത്. ഇവർ എന്നെ ഒറ്റിക്കൊടുത്തു. എല്ലാവരും അവരെ അടുത്തുള്ള പ്രാണഹിത നദിയിൽ എറിയണം. അവർ എൻ്റെ മകളെ അവരുടെ പക്ഷത്തേക്ക് കൂട്ടിക്കൊണ്ടുപോയി അവളുടെ അച്ഛനെ എതിർക്കുന്നു. അച്ഛൻ്റെ കൂടെ നിൽക്കാൻ പറ്റാത്ത പെൺകുട്ടി, എങ്ങനെ നിങ്ങളെ സേവിക്കും ? ഇതിനെക്കുറിച്ച് ചിന്തിക്കുക. അവൾ എന്ത് നീതി നൽകും ? അവരെ വിശ്വസിക്കരുത്"-മന്ത്രി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us