മുംബൈ: ശനിയാഴ്ച തപാല്‍ ബാലറ്റുകളില്‍ തുടങ്ങി വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹായുതി സഖ്യം ലീഡ് നേടി. ജാര്‍ഖണ്ഡില്‍, ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയ്ക്കെതിരെ ഇന്ത്യാ മുന്നണി വളരെ ശക്തമായ പോരാട്ടമാണ് നടത്തുന്നത്.
ബിജെപിയും എന്‍സിപിയുടെ അജിത് പവാര്‍ വിഭാഗവും ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും അടങ്ങുന്ന മഹായുതി 34 സീറ്റുകളിലും മഹാ വികാസ് അഘാഡി ആറിടത്തും ലീഡ് ചെയ്യുന്നു.
288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ ആവശ്യമുള്ള ഭൂരിപക്ഷം 145 ആണ്.
ജാര്‍ഖണ്ഡില്‍ 81 അംഗ നിയമസഭയില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ 10 സീറ്റുകളിലും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യം അഞ്ചിടത്തും മുന്നിലാണ്.
കോണ്‍ഗ്രസും അതിന്റെ ഇന്ത്യാ മുന്നണിയും ജാര്‍ഖണ്ഡ് നിലനിര്‍ത്താനും മഹാരാഷ്ട്രയിലെ മഹായുതിയില്‍ നിന്ന് അധികാരം പിടിച്ചെടുക്കാനുമാണ് ലക്ഷ്യമിടുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ക്ക് ശേഷം ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനത്തില്‍ ആവേശഭരിതരായ ബിജെപി രണ്ട് സംസ്ഥാനങ്ങളിലും നിര്‍ണായക വിജയമാണ് ലക്ഷ്യമിടുന്നത്.