New Update
/sathyam/media/media_files/N0cHpyIAbG2SX4XJjq0m.jpg)
ഡല്‍ഹി: കേന്ദ്രത്തില്‍ സഖ്യസര്‍ക്കാര്‍ അബദ്ധത്തില്‍ രൂപീകരിച്ചതാണെന്നും എപ്പോള്‍ വേണമെങ്കിലും ഈ സര്‍ക്കാര്‍ താഴെ വീഴാമെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
Advertisment
അടുത്തിടെ സമാപിച്ച ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ആകെ 240 സീറ്റുകള്‍ നേടിയിരുന്നു. ഇതോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാര്‍ട്ടിക്ക് സഖ്യകക്ഷികളെ ആശ്രയിക്കേണ്ടി വന്നു.
അബദ്ധത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിച്ചു. ഇതൊരു ന്യൂനപക്ഷ സര്‍ക്കാരാണ്. ഈ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും താഴെ വീഴാം. രാജ്യത്തെ ശക്തിപ്പെടുത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം.
പക്ഷേ എന്തെങ്കിലും നല്ല രീതിയില്‍ തുടരാന്‍ അനുവദിക്കാത്തതാണ് നമ്മുടെ പ്രധാനമന്ത്രിയുടെ പതിവ്. എന്നാല്‍ രാജ്യത്തെ ശക്തിപ്പെടുത്തുന്നതിന് തങ്ങള്‍ സഹകരിക്കുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us