/sathyam/media/media_files/RcFw6LKZXKLcDGo9zeUr.jpg)
ഡല്‍ഹി: മോദി മൂന്നാമതും അധികാരത്തില്‍ വന്നാല്‍ ഗോവധം നിരോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗോഹത്യ നടത്തുന്നവരെ തലകീഴാക്കി കെട്ടിതൂക്കുമെന്നും ബിഹാറിലെ റാലിയില്‍ അമിത് ഷാ പറഞ്ഞു. സീതാ ദേവിയുടെ ജന്‍മ സ്ഥലമെന്ന് വിശ്വാസമുള്ള സീതാമര്‍ഹിയില്‍ ക്ഷേത്രം നിര്‍മിക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു.
ബിഹാറില്‍ ഗോഹത്യകള്‍ വര്‍ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മധുബനിയിലെ റാലിയില്‍ അമിത് ഷായുടെ പ്രഖ്യാപനം. ഗോവധവും പശുക്കടത്തും അനുവദിക്കില്ലെന്ന് അമിത് ഷാ ആവര്‍ത്തിച്ചു.
കോണ്‍ഗ്രസ് ഗോഹത്യയെ പിന്തുണക്കുന്നുവെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പിന്നാലെയാണ് അമിത് ഷായുടെ വാക്കുകള്‍.
നേരത്തെയും തിരഞ്ഞെടുപ്പുകളില്‍ ഗോവധ നിരോധനം ബി.ജെ.പി ഉന്നയിച്ചിരുന്നു. അമിത് ഷായുടെ പ്രഖ്യാപനത്തോട് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ബി.ജെ.പി പശുവിന്‍റെ പേരില്‍ രാഷ്ട്രീയം കളിക്കുമ്പോള്‍ പശു സംരക്ഷണത്തിനും ക്ഷേമത്തിനുമായി നടപടികളെടുക്കുന്നത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്ന് ഹിമാചല്‍ മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രത്തിനുപിന്നാലെ സീതാ ക്ഷേത്രമെന്ന വാഗ്ദാനവും ബി.ജെ.പി മുന്നോട്ടു വയ്ക്കുന്നു. ബിഹാര്‍, സീതാമര്‍ഹിയിലെ പുനൗര ഗ്രാമത്തില്‍ ക്ഷേത്രം നിര്‍മിക്കും, ക്ഷേത്രത്തിനായി കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ഒന്നുംചെയ്തില്ലെന്നും ബിഹാറിലെ റാലികളില്‍ അമിത് ഷാ കുറ്റപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us