Advertisment

മഹാരാഷ്ട്രയില്‍ വന്‍ വിജയം രേഖപ്പെടുത്തി എന്‍ഡിഎ. 132 സീറ്റുകള്‍ നേടി സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയെന്ന സ്ഥാനം ഉറപ്പിച്ച് ബിജെപി. ഝാര്‍ഖണ്ഡില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ജെഎംഎം-കോണ്‍ഗ്രസ് സഖ്യം. അധികാരം ഉറപ്പിച്ചത് തുടര്‍ച്ചയായി രണ്ടാം തവണ

288 അംഗ നിയമസഭയില്‍ പ്രതിപക്ഷമായ മഹാ വികാസ് അഘാഡി 49 സീറ്റുകള്‍ നേടി.

New Update
NDA's monster win in Maharashtra, INDIA retains Jharkhand

മുംബൈ:  മഹാരാഷ്ട്രയില്‍ വന്‍ വിജയം രേഖപ്പെടുത്തി നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ്. ബിജെപി 132 സീറ്റുകള്‍ നേടി സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയെന്ന സ്ഥാനം ഉറപ്പിച്ചു.

Advertisment

ഝാര്‍ഖണ്ഡില്‍ ജെഎംഎം-കോണ്‍ഗ്രസ് സഖ്യം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് അധികാരം ഉറപ്പിച്ചത്.

മഹാരാഷ്ട്രയില്‍ ബിജെപിയും അജിത് പവാറിന്റെ എന്‍സിപി വിഭാഗവും ഏകനാഥ് ഷിന്‍ഡെയുടെ ശിവസേനയും അടങ്ങുന്ന ഭരണകക്ഷിയായ മഹായുതി സഖ്യം അധികാരം നിലനിര്‍ത്തി.

സഖ്യം 233 സീറ്റുകള്‍ നേടി. 288 അംഗ നിയമസഭയില്‍ പ്രതിപക്ഷമായ മഹാ വികാസ് അഘാഡി 49 സീറ്റുകള്‍ നേടി. മഹാരാഷ്ട്ര നിയമസഭയിലെ ഭൂരിപക്ഷം 145 ആണ്.

ഭരണകക്ഷിയായ മഹായുതി സഖ്യം വന്‍ ജനവിധിയോടെ മഹാരാഷ്ട്രയില്‍ അധികാരം നിലനിര്‍ത്തി. വിജയാനന്തര പത്രസമ്മേളനത്തില്‍, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും ദേവേന്ദ്ര ഫഡ്നാവിസും അജിത് പവാറും തങ്ങളുടെ വിജയത്തിന് കാരണം ലഡ്കി ബഹിന്‍ യോജന എന്ന സ്ത്രീ കേന്ദ്രീകൃത ക്ഷേമ പദ്ധതിയാണെന്ന് പറഞ്ഞു. 'ഗെയിം ചേഞ്ചര്‍' എന്നാണ് പദ്ധതിയെ ഇവര്‍ വിശേഷിപ്പിച്ചത്.

ജാര്‍ഖണ്ഡില്‍ തുടക്കത്തില്‍ വാശിയേറിയ പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. എന്നാല്‍ ഹേമന്ത് സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യം ഒടുവില്‍ 81 അംഗ നിയമസഭയില്‍ ഭൂരിപക്ഷമായ 41 കടന്ന് സഖ്യം 56 സീറ്റുകള്‍ നേടി. 24 സീറ്റുകള്‍ നേടി എന്‍ഡിഎ രണ്ടാം സ്ഥാനത്താണ്.

രാഹുല്‍ഗാന്ധി ഒഴിഞ്ഞ വയനാട് കോണ്‍ഗ്രസിന്റെ അഭിമാനപ്പോരാട്ടമായാണ് വിലയിരുത്തപ്പെട്ടത്. കേരളത്തില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിച്ച പ്രിയങ്ക ഗാന്ധി പാര്‍ലമെന്റ് മണ്ഡലത്തില്‍ അനായാസം വിജയിച്ചു.

image courtesy: india today

Advertisment