'സ്നേഹത്താൽ ബന്ധിക്കപ്പെട്ടു', ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര വിവാഹിതനായി

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
D

മുംബൈ: രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവും ജാവലിൻ ത്രോ താരവുമായ നീരജ് ചോപ്ര വിവാഹിതനായി. ഹിമാനി എന്നാണ് നീരജിൻ്റെ ഭാര്യയുടെ പേര്. 

Advertisment

ഞായറാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ തൻ്റെ വിവാഹത്തിൻ്റെ 3 ഫോട്ടോകൾ പങ്കിട്ടുകൊണ്ടാണ് നീരജ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

"ഞങ്ങളെ ഒരുമിച്ച് ഈ നിമിഷത്തിലേക്ക് കൊണ്ടുവന്ന ഓരോ അനുഗ്രഹത്തിനും നന്ദിയുണ്ട്. സ്നേഹത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു, സന്തോഷത്തോടെ എന്നേക്കും," - നീരജ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. 

ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണമെഡൽ നേടി ചരിത്രം സൃഷ്ടിച്ച നീരജ് ചോപ്രയുടെ വിവാഹത്തിനായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. പല അഭിമുഖങ്ങളിലും, എപ്പോഴാണ് വിവാഹം കഴിക്കുക, കാമുകി ഉണ്ടോ ഇല്ലയോ എന്ന് ചോദിച്ചെങ്കിലും നീരജ് അതിനെക്കുറിച്ച് ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. 

പാരീസ് ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടിയതിന് ശേഷവും വീട്ടുകാരോട് വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ അവരും ഒന്നും പറഞ്ഞില്ല, എന്നാൽ ഇപ്പോഴിതാ ബഹളങ്ങളൊന്നുമില്ലാതെ നിശ്ശബ്ദമായി വിവാഹവാർത്ത നൽകി നീരജും കുടുംബവും ഏവരെയും അമ്പരപ്പിച്ചു.

Advertisment