Advertisment

പാരീസിലെ ആദ്യ സ്വര്‍ണം സ്വപ്നം കണ്ട് ഇന്ത്യ; നീരജ് ചോപ്രയുടെ ജാവലിന്‍ ത്രോ ഫൈനല്‍ ഇന്ന്

യോഗ്യതാറൗണ്ടില്‍ 89.34 മീറ്റര്‍ ദൂരമെറിഞ്ഞ് ഒന്നാം സ്ഥാനക്കാരനായാണ് നീരജ് ഫൈനലിലേക്ക് മുന്നേറിയത്.സീസണില്‍ നീരജിന്റെ ഏറ്റവും മികച്ച പ്രകടനവും യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച ത്രോയും ആയിരുന്നു ഇത്.

New Update
neeraj chopra paris

പാരീസ്:വിനേഷ് ഫോഗട്ടിന്റെ മെഡല്‍ നഷ്ടത്തിന്റെ നിരാശ മറക്കാന്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷകളുമായി ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഇന്നിറങ്ങുന്നു.ടോക്കിയോയില്‍ നേടിയ സ്വര്‍ണം നിലനിര്‍ത്താനാണ് നീരജ് ഇന്ന് പാരീസിലിറങ്ങുന്നത്. രാത്രി 11.55നണ് ജാവിന്‍ ത്രോ ഫൈനലിന് തുടക്കമാവുക. സ്‌പോര്‍ട്‌സ് 18 നെറ്റ്വര്‍ക്കിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാനാവും.

Advertisment

യോഗ്യതാറൗണ്ടില്‍ 89.34 മീറ്റര്‍ ദൂരമെറിഞ്ഞ് ഒന്നാം സ്ഥാനക്കാരനായാണ് നീരജ് ഫൈനലിലേക്ക് മുന്നേറിയത്.സീസണില്‍ നീരജിന്റെ ഏറ്റവും മികച്ച പ്രകടനവും യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച ത്രോയും ആയിരുന്നു ഇത്.നീരജ് അടക്കം 12 താരങ്ങളാണ് ഫൈനലില്‍ മത്സരിക്കുന്നത്.കരിയറില്‍ ആദ്യമായി നീരജ് ഇന്ന് 90 മീറ്റര്‍ മറികടക്കുമോ എന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.

നീരജിനൊപ്പം ഫൈനലില്‍ മത്സരിക്കുന്ന അഞ്ച് താരങ്ങള്‍ 90 മീറ്റില്‍ അധികം ദൂരം കണ്ടെത്തിയവരാണ്.ചൊവ്വാഴ്ച നടന്ന യോഗ്യതാ റണ്ടില്‍ ആദ്യ ശ്രമത്തില്‍ തന്നെ 89.34 മീറ്റര്‍ ദൂരം താണ്ടിയാണ് നീരജ് ഫൈനലിന് യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച ത്രോയും നീരജിന്റേതായിരുന്നുവെന്ന് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു.84 മീറ്ററായിരുന്നു ഫൈനലിലേക്ക് യോഗ്യത നേടാന്‍ താണ്ടേണ്ട ദൂരം.

ഫൈനലില്‍ നീരജിന്റെ പ്രധാന എതിരാളികളികളാവുമെന്ന് കരുതുന്ന പാക് താരം അര്‍ഷാദ് നദീ(86.59), ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ (87.76), കെനിയയുടെ ജൂലിയന്‍ യെഗോ (85.97), ലോക ഒന്നാം നമ്പര്‍ താരം ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്ലെജ് (85.63), ഫിന്‍ലന്‍ഡിന്റെ ടോണി കെരാനന്‍ (85.27), ഗ്രനെഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ്(88.63),ബ്രസീലിന്റെ ഡാ സില്‍വ ലൂയിസ് മൗറീഷ്യോ(85.91), മോള്‍ഡോവൊയുടെ ആന്‍ഡ്രിയാന്‍ മര്‍ദാറെ(84.13) എന്നിവര്‍ക്കൊപ്പം 84 മീറ്റര്‍ പിന്നിട്ടില്ലെങ്കിലും യോഗ്യതാ റൗണ്ടില്‍ മികച്ച ദൂരം പിന്നിട്ട ഫിന്‍ലന്‍ഡിന്റെ ഒലിവര്‍ ഹെലാന്‍ഡര്‍(83.81), ട്രിന്‍ബാന്‍ഗോനിയുടെ കെഷോം വാല്‍ക്കോട്ട്(83.02), ഫിന്‍ലന്‍ഡിന്റെ ലാസി എറ്റെലെറ്റാലോ(82.91) എന്നിവരാണ് നീരജിനൊപ്പം ഇന്ന് നടക്കുന്ന മെഡല്‍ പോരാട്ടത്തില്‍ മത്സരിക്കുന്നത്.

Advertisment