നീറ്റിൽ നിന്ന് ഒഴിവാക്കണമെന്ന ഞങ്ങളുടെ അപേക്ഷ കേന്ദ്ര സർക്കാർ നിരസിച്ചിരിക്കാം, പക്ഷേ നീറ്റിനെതിരായ ഞങ്ങളുടെ പോരാട്ടം ഒരു തരത്തിലും അവസാനിച്ചിട്ടില്ല; സ്റ്റാലിൻ

നീറ്റില്‍ നിന്ന് ഒഴിവാക്കണമെന്ന ഞങ്ങളുടെ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചിരിക്കാം, പക്ഷേ നീറ്റിനെതിരായ ഞങ്ങളുടെ പോരാട്ടം ഒരു തരത്തിലും അവസാനിച്ചിട്ടില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു. 

New Update
mk stalin

ചെന്നൈ: നീറ്റ് പരീക്ഷയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഒഴിവാക്കണമെന്ന സംസ്ഥാനത്തിന്റെ അപേക്ഷ കേന്ദ്രം നിരസിച്ചതിനെത്തുടര്‍ന്ന്  സെക്രട്ടേറിയറ്റില്‍ എല്ലാ എംഎല്‍എമാരുടെയും കൂടിയാലോചനാ യോഗം വിളിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.

Advertisment

നീറ്റില്‍ നിന്ന് ഒഴിവാക്കണമെന്ന ഞങ്ങളുടെ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചിരിക്കാം, പക്ഷേ നീറ്റിനെതിരായ ഞങ്ങളുടെ പോരാട്ടം ഒരു തരത്തിലും അവസാനിച്ചിട്ടില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു. 


രാജ്യത്തെ ഏറ്റവും മികച്ച ഡോക്ടര്‍മാരെ വാര്‍ത്തെടുക്കുന്നതില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശന സമ്പ്രദായം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് സ്റ്റാലിന്‍ ആവര്‍ത്തിച്ചു.

'നീറ്റ് പരീക്ഷ നിലവില്‍ വന്നതോടെ, പരിശീലന സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത ഗ്രാമീണ പശ്ചാത്തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വൈദ്യശാസ്ത്രം പഠിക്കുക എന്ന സ്വപ്നം കൂടുതല്‍ അപ്രാപ്യമായി മാറിയിരിക്കുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു.

Advertisment