കോട്ടയില്‍ നീറ്റ്-യുജി പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പ് മെഡിക്കല്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

നീറ്റ്-യുജി പരീക്ഷ എഴുതാന്‍ നിശ്ചയിച്ചിരുന്ന വിദ്യാര്‍ത്ഥിനി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോട്ടയില്‍ മാതാപിതാക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു

New Update
neet exam11

ഡല്‍ഹി: രാജസ്ഥാനിലെ കോട്ടയില്‍ ശനിയാഴ്ച രാത്രി ഒരു നീറ്റ് വിദ്യാര്‍ത്ഥി മുറിയില്‍ തൂങ്ങിമരിച്ചതായി പോലീസ് പറഞ്ഞു. ഇന്ന് നടക്കുന്ന ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ വിദ്യാര്‍ത്ഥിനി എഴുതേണ്ടതായിരുന്നു.

Advertisment

18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടി മധ്യപ്രദേശിലെ ഷിയോപൂരില്‍ നിന്നുള്ളയാളാണെന്ന് കുന്‍ഹാഡി പോലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അരവിന്ദ് ഭരദ്വാജ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.


നീറ്റ്-യുജി പരീക്ഷ എഴുതാന്‍ നിശ്ചയിച്ചിരുന്ന വിദ്യാര്‍ത്ഥിനി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോട്ടയില്‍ മാതാപിതാക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു. പട്ടണത്തിലെ ഒരു കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.