New Update
/sathyam/media/media_files/CDTNQmcJ2eEID6aJZmwq.jpg)
ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഇന്ത്യ സഖ്യം. പാര്‍ലമെന്റിന്റെ ഇരുസഭകളിലും വെള്ളിയാഴ്ച (ജൂണ്‍ 28) അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടും.
Advertisment
ഇന്ത്യ സഖ്യത്തിലെ മുഴുവൻ പാർട്ടികളും അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകുമെന്നാണ് സൂചന. നീറ്റ് വിഷയം ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിക്കും. നീറ്റ് വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെടാനും നീക്കമുണ്ട്.
വിഷയത്തില്‍ ചര്‍ച്ച അനുവദിച്ചില്ലെങ്കില്‍ സഭയ്ക്ക് പുറത്ത് പ്രതിഷേധിക്കാനാണ് തീരുമാനം. അഗ്നിവീര്‍, വിലക്കയറ്റം, തൊഴിലില്ലായ്മ, മിനിമം താങ്ങുവില തുടങ്ങിയവിഷയത്തിൽ പാർലമെന്റിൽ ശബ്ദമുയർത്തും.