ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷ പേപ്പർ ചോർച്ച കേസില്‍ സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. 13 പ്രതികളുടെ പേരുകളാണ് കുറ്റപത്രത്തിലുള്ളത്. തെളിവുകൾ ശേഖരിക്കാൻ നൂതന ഫോറൻസിക് ടെക്നിക്കുകൾ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സിസിടിവി ദൃശ്യങ്ങൾ, (മൊബൈൽ) ടവർ ലൊക്കേഷൻ അനാലിസിസ് തുടങ്ങിയവ ഉപയോഗിച്ചതായി സിബിഐ വ്യക്തമാക്കുന്നു.
ഹസാരിബാഗ് സ്‌കൂളിൽ നിന്നുള്ള പേപ്പർ ചോർച്ചയുടെ മുഖ്യസൂത്രധാരൻ, നിരവധി എംബിബിഎസ് വിദ്യാർഥികൾ, സഹായികൾ എന്നിവരുൾപ്പെടെ 40 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആദ്യ കുറ്റപത്രത്തിൽ നിതീഷ് കുമാർ, അമിത് ആനന്ദ്, സിക്കന്ദർ യാദ്വേന്ദു, അശുതോഷ് കുമാർ-1, റോഷൻ കുമാർ, മനീഷ് പ്രകാശ്, അശുതോഷ് കുമാർ-2, അഖിലേഷ് കുമാർ, അവ്ദേഷ് കുമാർ, അനുരാഗ് യാദവ്, അഭിഷേക് കുമാർ, ശിവാനന്ദൻ കുമാർ, ആയുഷ് രാജ് എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുന്നു.