New Update
/sathyam/media/media_files/xTCUr6c6EoypokD0hLtO.jpg)
ന്യൂഡല്‍ഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) ഓഫീസില്‍ കടന്നുകയറി കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍.എസ്.യു.ഐയുടെ പ്രതിഷേധം. എൻടിഎയുടെ ഡൽഹി ഓഖ്‌ല മേഖലയിലെ ഓഫീസ് എൻഎസ്‌യു പ്രവർത്തകർ ഉള്ളിൽനിന്ന് പൂട്ടി.
#WATCH | Delhi | Members of NSUI today held a protest demonstration at National Testing Agency (NTA) office calling for a ban on the agency, in view of recent exam irregularities
— ANI (@ANI) June 27, 2024
(Video source: NSUI) pic.twitter.com/joto7jGiOF
എന്‍.എസ്.യു. പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. നൂറോളം വരുന്ന പ്രവർത്തകരാണ് പ്രതിഷേധിച്ചത്. എന്‍.ടി.എ. നിരോധിച്ചില്ലെങ്കില്‍ അതിന്റെ ഓഫീസുകള്‍ ബലംപ്രയോഗിച്ച് പൂട്ടുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.