അക്രമത്തിനിടെ തീകൊളുത്തിയ മുൻ നേപ്പാൾ പ്രധാനമന്ത്രിയുടെ ഭാര്യ ഗുരുതരാവസ്ഥയിൽ, ഇന്ത്യയിൽ ചികിത്സ നൽകും

തീപിടുത്തത്തില്‍ ശരീരത്തിന്റെ 15 ശതമാനം പൊള്ളലേറ്റ രവി ലക്ഷ്മി ചിത്രാകര്‍ കാഠ്മണ്ഡുവിലെ കീര്‍ത്തിപൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

New Update
Untitled

കാഠ്മണ്ഡു:  നേപ്പാളിലെ സെന്‍ജി പ്രസ്ഥാനത്തിനിടെ പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ മുന്‍ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ ഭാര്യയെ പ്രതിഷേധക്കാര്‍ തീകൊളുത്തി പരിക്കേല്‍പ്പിച്ചിരുന്നു. നേപ്പാളില്‍ ദിവസങ്ങളോളം ചികിത്സയിലായിരുന്ന അവരെ ഇപ്പോള്‍ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് കൊണ്ടുവന്നു.

Advertisment

സെപ്റ്റംബര്‍ 9 ന്, നേപ്പാളില്‍ പൊട്ടിപ്പുറപ്പെട്ട അക്രമത്തിനിടെ, കാഠ്മണ്ഡുവിലെ ദാലു പ്രദേശത്തുള്ള ഖനാലിന്റെ വസതി ഒരു ജനക്കൂട്ടം ആക്രമിച്ചു. വീടിന് തീയിട്ടു. സംഭവത്തില്‍ ഖനാലിന്റെ ഭാര്യ രവി ലക്ഷ്മി ചിത്രാകറിനും ഗുരുതരമായി പൊള്ളലേറ്റു.


തീപിടുത്തത്തില്‍ ശരീരത്തിന്റെ 15 ശതമാനം പൊള്ളലേറ്റ രവി ലക്ഷ്മി ചിത്രാകര്‍ കാഠ്മണ്ഡുവിലെ കീര്‍ത്തിപൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇടതുകൈ പൂര്‍ണ്ണമായും പൊള്ളലേറ്റതായി അവരുടെ കുടുംബം പറഞ്ഞു. തീയില്‍ നിന്നുള്ള പുക ശ്വാസകോശത്തെയും ബാധിക്കുകയും നെഞ്ചിലെ അണുബാധയ്ക്ക് കാരണമാവുകയും ചെയ്തു.

കീര്‍ത്തിപൂര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ശുപാര്‍ശ പ്രകാരം അവരെ ന്യൂഡല്‍ഹിയിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. ഇനി ഇന്ത്യയില്‍ ചികിത്സ ലഭിക്കും. 2011 ല്‍ ജലനാഥ് ഖനാല്‍ നേപ്പാളിന്റെ പ്രധാനമന്ത്രിയായി.

Advertisment