/sathyam/media/media_files/2025/08/28/untitled-2025-08-28-13-20-03.jpg)
പൂര്‍ണിയ: ജെയ്ഷെ-ഇ-മുഹമ്മദിന്റെ മൂന്ന് പാകിസ്ഥാന്‍ ഭീകരര്‍ നേപ്പാള്‍ വഴി ബീഹാറില്‍ പ്രവേശിച്ചതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ബീഹാര്‍ പോലീസ് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
ഹസ്നൈന്‍ അലി (റാവല്‍പിണ്ടി), ആദില്‍ ഹുസൈന്‍ (ഉമര്‍കോട്ട്), മുഹമ്മദ് ഉസ്മാന്‍ (ബഹവല്‍പൂര്‍) എന്നിവരാണ് ഈ ഭീകരര്‍.
നേപ്പാള്‍ അതിര്‍ത്തി വഴി ബീഹാറില്‍ മൂന്ന് ജെയ്ഷെ ഭീകരര്‍ പ്രവേശിക്കുന്നുണ്ടെന്ന് സംസ്ഥാന പോലീസ് ആസ്ഥാനം അതിര്‍ത്തി ജില്ലകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അതിര്‍ത്തി ജില്ലകളിലെ എസ്പിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചുവരികയാണ്. സംസ്ഥാന പോലീസ് ആസ്ഥാനത്തിന്റെ നിര്‍ദ്ദേശങ്ങളുടെ വെളിച്ചത്തില്‍ അതിര്‍ത്തി ജില്ലകളോട് കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൂര്‍ണിയ ഡിഐജി പ്രമോദ് കുമാര്‍ മണ്ഡല്‍ പറഞ്ഞു.