ശ്രീരാമനും ശിവനും ജനിച്ചത് ഇന്ത്യയിലല്ല; ദൈവങ്ങളുടെ ജന്മസ്ഥലത്തെക്കുറിച്ച് വിവാദ പരാമര്‍ശവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി

ദൈവങ്ങളുടെ ജന്മസ്ഥലത്തെക്കുറിച്ചുള്ള നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

New Update
Untitledbrasil

കാഠ്മണ്ഡു: ഹിന്ദു പുരാണങ്ങളിലെ ദൈവങ്ങളുടെ ജന്മസ്ഥലത്തെക്കുറിച്ച് വിവാദ പരാമര്‍ശവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി രംഗത്ത്. ശ്രീരാമന്‍, ശിവന്‍, വിശ്വാമിത്രന്‍ എന്നിവരുടെ ജന്മസ്ഥലം ഇന്ത്യയല്ല, നേപ്പാളിലാണ് എന്നാണ് ഒലിയുടെ നിലപാട്.

Advertisment

കാഠ്മണ്ഡുവിലെ വിനോദസഞ്ചാര വകുപ്പിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


'രാമന്‍, ശിവന്‍, വിശ്വാമിത്രന്‍ എന്നിവരുടെ ജന്മസ്ഥലം നേപ്പാളിലാണ്. രാമന്‍ മറ്റെവിടെയെങ്കിലും ജനിച്ചുവെന്ന് എങ്ങനെയാണ് പറയാന്‍ കഴിയുക? ഇന്ന് നേപ്പാളിന്റെ ഭാഗമായ മണ്ണിലാണ് രാമന്‍ ജനിച്ചത്. അന്നത് നേപ്പാള്‍ എന്ന പേരിലായിരുന്നോ മറ്റേതെങ്കിലും പേരിലായിരുന്നോ എന്നത് പ്രസക്തമല്ല,'എന്ന് ഒലി പറഞ്ഞു.


നേപ്പാളില്‍ രാമവിശ്വാസത്തിന് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ലെന്നും, വിശ്വാമിത്രന്‍ ഛത്താരയില്‍ നിന്നുള്ള ആളാണെന്നും, വാല്‍മീകി രാമായണത്തില്‍ ഇതിന് പരാമര്‍ശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദൈവങ്ങളുടെ ജന്മസ്ഥലത്തെക്കുറിച്ചുള്ള നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

ഹിന്ദു പുരാണങ്ങളിലെ പ്രധാന കഥാപാത്രങ്ങളുടെ ജനനം ഇന്ത്യയിലല്ല, നേപ്പാളിലാണെന്ന അഭിപ്രായം ഇന്ത്യയിലും നേപ്പാളിലും ശക്തമായ പ്രതികരണങ്ങള്‍ ഉണര്‍ത്തിയേക്കും.

Advertisment