/sathyam/media/media_files/Lwc3FkLDwXNnmcmhsCek.jpg)
ന്യൂഡല്‍ഹി: നീറ്റ്, നെറ്റ് പരീക്ഷാ വിവാദങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ പിടിച്ചുകുലുക്കുന്നു. വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധം ആരംഭിച്ചു.
രാജ്യത്ത് നോൺ സ്റ്റോപ്പ് പേപ്പർ ചോർച്ചയാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ബിജെപി ലബോറട്ടറികൾ ആണ് തട്ടിപ്പിന്‍റെ പ്രഭവകേന്ദ്രമെന്നും രാഹുല്‍ ആരോപിച്ചു.
യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനും ഇസ്രയേലും ഗാസയും തമ്മിലുള്ള സംഘർഷം തീർക്കാനും മോദിക്ക് കഴിയുമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ഇന്ത്യയിലെ ചോദ്യപേപ്പർ ചോർച്ച തടയാനോ, തടയണമെന്ന് ആഗ്രഹിക്കാനോ മോദിക്കു സാധിക്കുന്നില്ലെന്ന് രാഹുല്‍ പരിഹസിച്ചു.
നീറ്റ് പരീക്ഷാ പേ ചർച്ച സംഘടിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകുമോയെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചോദ്യം.