Advertisment

ജിഎസ് കോച്ചുകൾക്ക് സമീപം മിതമായ നിരക്കിൽ ഭക്ഷണവും ലഘുഭക്ഷണ കൗണ്ടറുകളും; സതേൺ റെയിൽവേ സോണിലുടനീളം 34 സ്റ്റേഷനുകൾ, മൂന്നു രൂപയ്ക്ക് വെള്ളം, ഉച്ചയൂണിന് 20 രൂപ; യാത്രക്കാർക്ക് കിടിലൻ ഓഫറുമായി ഇന്ത്യൻ റെയിൽവേ

ഏപ്രിൽ 17 ന് ആരംഭിച്ച പദ്ധതി പ്രകാരം, പ്ലാറ്റ്‌ഫോമുകളിലെ ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾക്ക് സമീപം പ്രത്യേകം സ്ഥാപിച്ചിട്ടുള്ള ഈ കൗണ്ടറുകളിൽ ട്രെയിനിലെ യാത്രക്കാർക്ക് ഭക്ഷണം ലഭ്യമാകും

New Update
indian raiway food

ന്യുഡൽഹി: യാത്രകള്‍ കൂടുന്ന വേനലവധിക്കാലത്ത്, ജനറൽ സെക്കൻഡ് ക്ലാസ് (ജിഎസ്) കോച്ചുകൾക്ക് സമീപം, മിതമായ നിരക്കിൽ ഭക്ഷണവും ലഘുഭക്ഷണ കൗണ്ടറുകളും റെയില്‍വേ സ്ഥാപിച്ചു.

Advertisment

ഈ സംരംഭത്തിന് കീഴിൽ, ഇന്ത്യയിലുടനീളമുള്ള 100 സ്റ്റേഷനുകളിലായി 150 ഭക്ഷണ കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഉടന്‍ തന്നെ കൂടുതല്‍ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും. ഏപ്രിൽ 17 ന് ആരംഭിച്ച പദ്ധതി പ്രകാരം, പ്ലാറ്റ്‌ഫോമുകളിലെ ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾക്ക് സമീപം പ്രത്യേകം സ്ഥാപിച്ചിട്ടുള്ള ഈ കൗണ്ടറുകളിൽ ട്രെയിനിലെ യാത്രക്കാർക്ക് ഭക്ഷണം ലഭ്യമാകും.

സതേൺ റെയിൽവേ സോണിലുടനീളം 34 സ്റ്റേഷനുകളിൽ ഇത്തരം പ്രത്യേക ഭക്ഷണ കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. ചെന്നൈ ഡിവിഷനിൽ 5 സ്റ്റേഷനുകളിലും തിരുച്ചിറപ്പള്ളി ഡിവിഷനിൽ 3 സ്റ്റേഷനുകളിലും സേലം ഡിവിഷനിൽ 4 സ്റ്റേഷനുകളിലും മധുര ഡിവിഷനിൽ 2 സ്റ്റേഷനുകളിലും പാലക്കാട് ഡിവിഷനിൽ 9 സ്റ്റേഷനുകളിലും തിരുവനന്തപുരം ഡിവിഷനിൽ 11 സ്റ്റേഷനുകളിലും കൗണ്ടറുകളുണ്ട്. ഇവയുടെ ഗുണനിലവാരവും ശുചിത്വ നിലവാരവും നിലനിർത്തുന്നത് ഉറപ്പാക്കാൻ നിരീക്ഷണ നടപടികളും നിലവിലുണ്ട്.

ദക്ഷിണ റെയിൽവേയുടെ ജിഎസ് കോച്ചുകൾക്ക് സമീപമുള്ള പ്ലാറ്റ്‌ഫോമുകളിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകൾ സബ്‌സിഡി നിരക്കിൽ നല്‍കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്.

ജനതാഖാന: പൂരി (7 പൂരി, 175 ഗ്രാം), ഭജി (150 ഗ്രാം) – ₹20

അരി ഭക്ഷണം: തൈര്/നാരങ്ങ/ പുളി രുചികളില്‍ ഉള്ള ചോറ് (200 ഗ്രാം) – ₹20

ലഘുഭക്ഷണം: ദക്ഷിണേന്ത്യൻ അരി വിഭവങ്ങള്‍ (350 ഗ്രാം) – ₹50

നോർത്തേൺ റെയിൽവേ നൽകുന്ന സബ്‌സിഡിയുള്ള ഭക്ഷണത്തിന്റെ വിലകൾ:

ഇക്കോണമി മീൽ: 7 പൂരി (175 ഗ്രാം), ഡ്രൈ ആലു വെജ് (150 ഗ്രാം), അച്ചാര്‍(12 ഗ്രാം) – ₹20

ലഘുഭക്ഷണം: ദക്ഷിണേന്ത്യൻ അരി വിഭവങ്ങള്‍ (350 ഗ്രാം) അല്ലെങ്കിൽ രാജ്മ/ കടല കറിക്കൊപ്പം ചോറ്/കിച്ഡി, കുൽച്ചെ/ബട്ടൂരെ എന്നിവയ്‌ക്കൊപ്പം കടലക്കറി/പാവ്-ഭാജി അല്ലെങ്കിൽ മസാല ദോശ – ₹50 ഇതു കൂടാതെ സീൽ ചെയ്ത 200 മില്ലി വെള്ളം 3 രൂപ നിരക്കിലും ലഭ്യമാക്കിയിട്ടുണ്ട്.

Advertisment