Advertisment

രാഷ്ട്രീയമായി പക്വത പ്രാപിക്കുന്നതുവരെ പാർട്ടിയുടെ ദേശീയ കോ-ഓർഡിനേറ്റർ സ്ഥാനത്തുനിന്നും ആകാശ് ആനന്ദിനെ നീക്കിയതായി ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) അധ്യക്ഷ മായാവതി

ബിഎസ്‌പിയുടെ ദേശീയ കോ-ഓർഡിനേറ്റർ സ്ഥാനത്ത് നിന്ന് ആകാശ് ആനന്ദിനെ നീക്കം ചെയ്തതായി മായാവതി

New Update
mayawati-sacks-nephew-akash-anand-from-key-party-posts-till-he-attains-full-maturity

ന്യുഡൽഹി: ആകാശ് ആനന്ദിനെ തൻ്റെ പിൻഗാമി സ്ഥാനത്തുനിന്നും അദ്ദേഹം രാഷ്ട്രീയമായി പക്വത പ്രാപിക്കുന്നതുവരെ പാർട്ടിയുടെ ദേശീയ കോ-ഓർഡിനേറ്റർ സ്ഥാനത്തുനിന്നും നീക്കിയതായി ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) അധ്യക്ഷ മായാവതി പറഞ്ഞു.

സോഷ്യൽ മീഡിയ പോസ്റ്റുകളുടെ ഒരു പരമ്പരയിൽ, ഡോ. ബി.ആർ. അംബേദ്കറുടെ ആദർശങ്ങളോടും “സാമൂഹിക മാറ്റത്തിനായുള്ള തുടർച്ചയായ പ്രസ്ഥാന”ത്തോടുമുള്ള പാർട്ടിയുടെ പ്രതിബദ്ധത മായാവതി വീണ്ടും ഉറപ്പിച്ചു. ഈ പ്രസ്ഥാനത്തിന് ആക്കം കൂട്ടാൻ പുതുതലമുറയെ സജ്ജമാക്കുന്നതിൻ്റെ ഭാഗമായാണ് ആകാശ് ആനന്ദിനെ ബിഎസ്പിയുടെ ദേശീയ കോർഡിനേറ്ററായി നിയമിച്ചതെന്നും തൻ്റെ പിൻഗാമിയായി പ്രഖ്യാപിച്ചതെന്നും അവർ പറഞ്ഞു.

എന്നാൽ പാർട്ടിയുടെയും പ്രസ്ഥാനത്തിൻ്റെയും വലിയ താൽപ്പര്യം കണക്കിലെടുത്ത്, പൂർണ പക്വത കൈവരിക്കുന്നതുവരെ ഈ രണ്ട് സുപ്രധാന ഉത്തരവാദിത്തങ്ങളിൽ നിന്നും അദ്ദേഹത്തെ നീക്കം ചെയ്യുന്നു,” അവർ പറഞ്ഞു.

Advertisment