Advertisment

പതഞ്ജലി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ഇപ്പോൾ നിങ്ങളെന്താണ് ചെയ്തത്; ഐഎംഎ പ്രസിഡൻ്റ് ഡോ. ആർ വി അശോകനെതിരെ സുപ്രീം കോടതി

ഐഎംഎയുടെയും സ്വകാര്യ ഡോക്ടർമാരുടെയും പ്രവർത്തനങ്ങളെ സുപ്രീംകോടതി വിമർശിച്ചത്. കോടതിക്ക് നിരക്കാത്ത വിശാല വീക്ഷണമെന്നാണ് അശോകൻ ഇതിനെ വിശേഷിപ്പിച്ചത്.

New Update
what-are-you-doing-sc-pans-ima-chief-over-adverse-remarks-on-patanjali-misleading-ads-case

ന്യൂഡൽഹി: ഡോക്ടർമാരുടെ പെരുമാറ്റത്തെക്കുറിച്ചുള്ള കോടതി നിരീക്ഷണത്തെ വിമർശിച്ച ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) പ്രസിഡൻ്റ് ഡോ. ആർ. വി. അശോകനെതിരെ സുപ്രീം കോടതി. പതഞ്ജലി കേസിലെ കോടതിയുടെ വീക്ഷണം ഐഎംഎയ്ക്കും ബാധകമെന്നും സുപ്രീം കോടതി ഓർമ്മിപ്പിച്ചു. 

Advertisment

ഐഎംഎയുടെയും സ്വകാര്യ ഡോക്ടർമാരുടെയും പ്രവർത്തനങ്ങളെ സുപ്രീംകോടതി വിമർശിച്ചത് ദൗർഭാഗ്യകരമാണെന്ന് ഒരു വാർത്താ ഏജൻസിയോട് സംസാരിക്കവെ ഐഎംഎ പ്രസിഡൻ്റ് അശോകൻ പറഞ്ഞിരുന്നു. കോടതിക്ക് നിരക്കാത്ത വിശാല വീക്ഷണമെന്നാണ് അശോകൻ ഇതിനെ വിശേഷിപ്പിച്ചത്.

ഈ പരാമർശത്തിലാണ് ഇപ്പോൾ സുപ്രീം കോടതിയുടെ മറുപടി. "ഇതാ നിങ്ങൾ ക്ലയൻ്റ് പത്രത്തിൽ പോയി പ്രസ്താവന നടത്തുന്നു. മറുഭാഗം (പതഞ്ജലി ആയുർവേദം) പറയുമ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇപ്പോൾ നിങ്ങൾ എന്താണ് ചെയ്യുന്നത്?" ചൊവ്വാഴ്‌ച വാദം കേൾക്കുന്നതിനിടെ കോടതി പറഞ്ഞു. 

ഇതിന് മറുപടിയായി സുപ്രീം കോടതി പറഞ്ഞത്, “ഇത് കോടതിയുടെ മുതുകിൽ തട്ടിയതായൊന്നും കരുതുന്നില്ല!" എന്നാണ്. തുടർ വാദത്തിനായി പട്‌വാലിയ അടുത്ത ആഴ്ച വരെ സമയം തേടി.

Advertisment