/sathyam/media/media_files/2025/05/02/YRaT66ahDaaeWL9jKRSQ.jpg)
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, ഉത്തം നഗർ - നാവാദാ ഏരിയയുടെ വാർഷിക പൊതുയോഗം ഗുലാബ് ബാഗ്, നവാദായിൽ നടത്തി. യോഗത്തിൽ വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ചീഫ് ഇന്റെർണൽ ഓഡിറ്റർ കെ വി ബാബു തുടങ്ങിയവർ പ്രസംഗിച്ചു. നോവൽ ആർ തങ്കപ്പൻ റിട്ടേണിംഗ് ഓഫീസർ ആയിരുന്നു.
/sathyam/media/media_files/2025/05/02/47nYXjzqxsvgu4kShujr.jpg)
പുതിയ ഭാരവാഹികളായി ടി വി ജോഷ്വാ (ചെയർമാൻ), സി ബി കുമാർ (വൈസ് ചെയർമാൻ), എസ് സുരേഷ് ബാബു (സെക്രട്ടറി), ജോമോൻ വർഗീസ്, അനിൽ കുമാർ (ജോയിന്റ് സെക്രട്ടറിമാർ), എൻ കെ മോഹൻദാസ് (ട്രെഷറർ), ജെ ജയപ്രകാശ് (ജോയിന്റ് ട്രെഷറർ), ഗീതാ ഹരികുമാർ (ഇന്റെർണൽ ഓഡിറ്റർ), ബിന്ദു രാമചന്ദ്രൻ (വനിതാ വിഭാഗം കൺവീനർ), സിന്ധു സന്തോഷ്, രാരിമോൾ (വനിതാ വിഭാഗം ജോയിന്റ് കൺവീനർമാർ), അഖിൽ സി ശശി (യുവജന വിഭാഗം കൺവീനർ) എന്നിവരെ തെരെഞ്ഞെടുത്തു.
കൂടാതെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായി ബിജോ തെക്കേപ്പറമ്പിൽ തോമസ്, റജി കുമാർ, ഹരികുമാർ ചെല്ലപ്പൻ, വി രാജപ്പൻ പിള്ള, ബി ശശിധരൻ, പുഷ്‌പാ തുളസി എന്നിവരെയും തെരെഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us