കേന്ദ്ര ബജറ്റ് 2026: കേരളം അടക്കം 4 സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് പുതിയ ധാതു ഇടനാഴി ; കേരളത്തിൻ്റെ ധാതു സമ്പുഷ്ടി പ്രയോജനപ്പെടുത്താൻ ഇതിലൂടെ സാധിക്കുമെന്ന് പ്രതീക്ഷ ;വിഴിഞ്ഞം -ചവറ റെയർ എർത്ത് കോറിഡോർ പദ്ധതി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച കേരള ബജറ്റിലും ഇടം പിടിച്ചിരുന്നു

New Update
Untitled

ഡൽഹി :ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റിൽ തുടക്കത്തിൽ തന്നെ കേരളത്തിനായി എന്ന് പറയാവുന്ന പ്രഖ്യാപനം നടത്തിയത്  ധാതു ഇടനാഴിയാണ് .

Advertisment

കേരളം അടക്കം നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച്ള്ള ധാതു ഇടനാഴിയാണ് പ്രഖ്യാപിച്ചത്.  കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചിരിക്കുന്നത്. വിഴിഞ്ഞം -ചവറ റെയർ എർത്ത് കോറിഡോർ പദ്ധതി കഴിഞ്ഞ ദിവസം കെഎൻ ബാലഗോപാൽ അവതരിപ്പിച്ച കേരള ബജറ്റിലും പ്രഖ്യാപിച്ചതാണ്. 

ധാതു സമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളിൽ ധാതു ഖനനം, സംസ്കരണം അടക്കം വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷൻ്റെ ഭാഗമായാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. നാൽപതിനായിരം കോടി രൂപയാണ് ഇതിനായി നീക്കിവെക്കുന്നത്. 

കേരളത്തിൻ്റെ ധാതു സമ്പുഷ്ടി പ്രയോജനപ്പെടുത്താൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ​ ഇന്ത്യയെ ഗ്ലോബൽ ബയോ ഫാർമ മാനുഫക്ചറിം​ഗ് ഹബ് ആക്കാൻ പതിനായിരം കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടെയ്നർ നിർമ്മാണത്തിനായി അയ്യായിരം കോടി രൂപയും നീക്കിവെച്ചു.  നെയ്ത്തുകാർക്കും, കരകൗശല വിദഗ്ധർക്കുമായി നാഷണൽ ഹാൻഡ്‌ലൂം ഹാൻഡിക്രാഫ്‌റ്റ്സ് പദ്ധതിയും കേരളത്തിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

സ്പോർട്സ് ഉപകരണങ്ങളുടെ നിമ്മാണത്തിനും ഗവേഷണത്തിനും പദ്ധതിയുണ്ട്. 
നാഷണൽ ഫൈബർ പ്രോജക്ട് ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി നിർമ്മല സീതാരാമൻ  ചെറുകിട പദ്ധതികൾക്കായി 2000കോടി രൂപ വകയിരുത്തുന്നതായും പ്രഖ്യാപിച്ചു.

Advertisment