20 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ നദിയിലെറിഞ്ഞ് കൊന്നു

പ്രാഥമിക അന്വേഷണത്തില്‍, യുവതിക്ക് ജോലി ചെയ്യാനും സ്വതന്ത്രമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാനും ആഗ്രഹമുണ്ടായിരുന്നുവെന്ന് കണ്ടെത്തി.

New Update
crime

ഡല്‍ഹി: മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. 20 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ യുവതി വാന്‍ഗംഗ നദിയില്‍ എറിയുകയായിരുന്നു. നവംബര്‍ 17-നാണ് സംഭവം.

Advertisment

തുടക്കത്തില്‍, യുവതി പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നവംബര്‍ 17-ന് അജ്ഞാതനായ ഒരാള്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് അവര്‍ മൊഴി നല്‍കി.


ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ കാണാതായ കുട്ടിക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചു, എന്നാല്‍ അന്വേഷണത്തിനിടെ പോലീസിന് യുവതിയുടെ മൊഴിയില്‍ സംശയം തോന്നി. പോലീസ് കൂടുതല്‍ കര്‍ശനമായി ചോദ്യം ചെയ്തപ്പോള്‍ യുവതി കുറ്റം സമ്മതിച്ചു.


പ്രാഥമിക അന്വേഷണത്തില്‍, യുവതിക്ക് ജോലി ചെയ്യാനും സ്വതന്ത്രമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാനും ആഗ്രഹമുണ്ടായിരുന്നുവെന്ന് കണ്ടെത്തി.

എന്നാല്‍ കുഞ്ഞ് കാരണം താന്‍ വീട്ടില്‍ തളച്ചിടപ്പെടുമെന്ന് യുവതിക്ക് തോന്നിയിരുന്നതായി പോലീസ് പറഞ്ഞു. ഈ മാനസിക സമ്മര്‍ദ്ദവും സാഹചര്യങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Advertisment