New Update
/sathyam/media/media_files/2025/10/05/photos97-2025-10-05-19-53-11.png)
ന്യൂഡൽഹി: രാജ്യത്തെ കഫ് സിറപ്പ് മരണങ്ങളിൽ ജാഗ്രത ശക്തമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. സ്ഥിതി​ഗതികൾ വിലയിരുത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു. കഫ്സിറപ്പ് കുടിച്ച 17 കുട്ടികളാണ് രാജ്യത്ത് മരിച്ചത്.
Advertisment
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ഓൺലൈനായി ചേരുന്ന യോ​ഗത്തിൽ സംസ്ഥാന ആരോ​ഗ്യ സെക്രട്ടറിമാർ പങ്കെടുക്കും.
സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനകളിൽ കോൾഡ്രിഫ് മരുന്നുകളിൽ മായം ചേർത്തതായി കണ്ടെത്തിയിരുന്നു.
ഇതിനെതിരെ എങ്ങനെയാണ് നിരീക്ഷണങ്ങൾ ശക്തമാക്കേണ്ടതെന്നും മായം ചേർന്നിട്ടുള്ള മരുന്നുകൾക്കെതിരെ എങ്ങനെയാണ് നടപടിയെടുക്കേണ്ടത് തുടങ്ങിയ വിഷയങ്ങൾ യോ​ഗത്തിൽ ചർച്ച ചെയ്യും.