/sathyam/media/media_files/2025/04/06/aFOvW3CBR3pwBIOmu7t8.jpg)
ന്യൂഡൽഹി: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി.
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സമ്പൂർണമായി നവീകരിക്കാനുള്ള കേന്ദ്ര നീക്കം, അടിസ്ഥാന അവകാശത്തിന്റെ ഭാഗമായി തുടർന്നുപോന്നിരുന്ന തൊഴിൽ ഘടനയെ പൊളിക്കുക എന്ന ഞെട്ടിക്കുന്ന യാഥാർഥ്യത്തെയാണ് മറച്ചുവയ്ക്കുന്നത്.
കേന്ദ്രത്തിന്റെ സാമ്പത്തിക പിന്തുണ ക്രമാതീതമായി കുറയും എന്ന യാഥാര്‍ഥ്യവും ഇത് മറച്ചുവെക്കുന്നു.
പണം സംസ്ഥാനങ്ങൾക്ക് കെെമാറുകയും എന്നാൽ, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ആവശ്യാനുസരണം പണം നൽകാതെ ദ്രോഹിക്കുകയുമാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്.
സാങ്കേതിക വിദ്യയുടെ ഇടപെടൽ നിയമമാക്കി ക്രോഡീകരിക്കുന്നതോടെ ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് അവരുടെ അവകാശങ്ങള്‍ നഷ്ടമാകുന്നത്.
ലേബർ കോഡെന്ന കരിനിയമത്തിൻറെ ഭാഗമായി നടപ്പാക്കുന്ന നിരുത്തരവാദപരമായ ഈ നടപടി ഗ്രാമീണ മേഖലകളിൽ ദുരിതവും തകർച്ചയും കൂടുതലാവും. ഇത് തീർത്തും പ്രതിഷേധാർഹമാണ്.
വിനാശകരമായ ഈ നീക്കത്തെ പാർലമെൻറിനകത്തും പുറത്തും പല്ലും നഖവുമുപയോഗിച്ച് ചെറുത്ത് തോൽപ്പിക്കുക തന്നെ ചെയ്യുമെന്ന് എംഎ ബേബി വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us