ഡൽഹിയിൽ ഫ്ലൈഓവറിൽ നിർത്തിയിട്ടിരുന്ന കാറിൽ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹങ്ങളിൽ പുറമെ പരിക്കേറ്റ പാടുകളൊന്നുമില്ലെന്ന് പൊലീസ്

ഫ്‌ലൈഓവറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കാർ കിടക്കുന്നുവെന്ന സന്ദേശമാണ് അഗ്‌നിശമന സേനയ്ക്ക് ലഭിച്ചത്. തുടർന്ന് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോഴാണ് നിർത്തിയിട്ടിരുന്ന ടവേര കാറിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

New Update
img(10)

ന്യൂഡൽഹി: പശ്ചിമ ഡൽഹിയിലെ പീരാഗഡി ഫ്‌ലൈഓവറിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മൂന്ന് മൃതദേഹങ്ങൾ. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണു കാറിനുള്ളിൽ ഉണ്ടായിരുന്നത്. 

Advertisment

ഫ്‌ലൈഓവറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കാർ കിടക്കുന്നുവെന്ന സന്ദേശമാണ് അഗ്‌നിശമന സേനയ്ക്ക് ലഭിച്ചത്. തുടർന്ന് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോഴാണ് നിർത്തിയിട്ടിരുന്ന ടവേര കാറിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

പിന്നീട് പൊലീസ് എത്തുകയായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 

രൺധീർ (62), ശിവനരേഷ് (42), ലക്ഷ്മി (40) എന്നിവരാണ് മരിച്ചത്. രൺധീറും ശിവനരേഷും ഡൽഹിയിലെ റൻഹോള സ്വദേശികളും ലക്ഷ്മി ജഹാംഗീർപുരി സ്വദേശിയുമാണ്. മരിച്ച രൺധീറിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ.

മൃതദേഹങ്ങളിൽ പുറമെ പരിക്കേറ്റ പാടുകളൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയാണെന്നാണ് സൂചന. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിനായി സ്ഥലത്തുനിന്നും മാറ്റി.

Advertisment