/sathyam/media/media_files/2025/05/18/6KRtyeJEvJcfpRyl6xZh.jpg)
ന്യൂഡൽഹി: മോദിയും അമിത് ഷായും നിർദേശിച്ചത് പ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വ്യാപകമായി നീക്കം ചെയ്തതെന്ന് രാഹുൽ ഗാന്ധി.
തെരഞ്ഞെടുപ്പ് കമ്മീഷണനേയൊ നരേന്ദ്രമോദിയേയൊ ഭയക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
അദാനിയെയും അംബാനിയെയും സഹായിക്കാൻ ബിഹാറിലെ 65 ലക്ഷം വോട്ടുകൾ വെട്ടി.
ഒരു ചോദ്യത്തിന് പോലും കമ്മീഷന്റെ മറുപടി ലഭിച്ചില്ലെന്നും വോട്ട് മോഷണം ഇനി അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
2024 ലോകസഭാ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷത്തിന്റെ വെളിപ്പെടുത്തലിൽ തെളിവുകളില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി.
വോട്ട് മോഷണം എന്ന ആരോപണം രാജ്യത്തിന്റെ ഭരണഘടനയെ അപമാനിക്കലാണ്. കള്ളവോട്ട് ആരോപണം ഉന്നയിക്കുന്നവരോട് തെളിവ് ചോദിക്കുമ്പോൾ നൽകുന്നില്ല.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കഴുത്തിൽ തോക്ക് ചൂണ്ടി വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണ് ചിലരെന്നും രാഹുൽ ഗാന്ധിയുടെ പേര് പറയാതെ കമ്മിഷൻ വിമർശിച്ചിരുന്നു.