ഡൽഹി ദരിയാഗഞ്ചിൽ കെട്ടിടം തകർന്നുവീണു. മൂന്നുമരണം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുന്നതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു

പരിക്കേറ്റവരെ എൽഎൻജെപി ആശുപത്രിയിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കമ്മീഷണർ നിധിൻ വത്സൻ പറഞ്ഞു.

New Update
images (1280 x 960 px)(175)

ന്യൂഡൽഹി: ഡൽഹി ദരിയാഗഞ്ചിലെ സദ്ഭാവന പാർക്കിലെ കെട്ടിടം തകർന്നുവീണ് മൂന്നുമരണം. അപകടം നടന്ന സ്ഥലത്തുനിന്നും മൂന്നുപേരെ രക്ഷപെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

Advertisment

ബുധനാഴ്ച ഉച്ചയ്ക്ക് 12.14 ഓടെയാണ് അപകടം നടന്നതായി അഗ്നിരക്ഷാ സേനക്ക് അറിയിപ്പ് ലഭിക്കുന്നത്.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുന്നതിനായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.

പരിക്കേറ്റവരെ എൽഎൻജെപി ആശുപത്രിയിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കമ്മീഷണർ നിധിൻ വത്സൻ പറഞ്ഞു.

അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടത്തിയതിന് ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും നിധിൻ വ്യക്തമാക്കി. 

Advertisment