തമിഴ്‌നാട് ഐസിസ് റാഡിക്കലൈസേഷൻ ആൻഡ് റിക്രൂട്ട്‌മെന്റ് കേസിൽ ഏഴ് പ്രതികൾക്കും സൊസൈറ്റിക്കുമെതിരെ എൻ‌ഐ‌എ കുറ്റപത്രം സമർപ്പിച്ചു

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെയും നിരവധി വകുപ്പുകള്‍ പ്രകാരം എന്‍ഐഎ നടപടി സ്വീകരിച്ചിട്ടുണ്ട്.

New Update
nia

ഡല്‍ഹി: തമിഴ്നാട് ഐസിസ് റാഡിക്കലൈസേഷന്‍ ആന്‍ഡ് റിക്രൂട്ട്മെന്റ് കേസില്‍ ഏഴ് പ്രതികള്‍ക്കും ഒരു രജിസ്റ്റര്‍ ചെയ്ത സൊസൈറ്റിക്കുമെതിരെ എന്‍ഐഎ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. 

Advertisment

2023 മുതല്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമാണ് ഈ കേസ്. നിരവധി യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചുവെന്ന ആരോപണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 


കുറ്റപത്രത്തില്‍ പേരുള്ള സൊസൈറ്റി കോവൈ അറബിക് എജ്യുക്കേഷണല്‍ അസോസിയേഷന്‍ (കെഎഇഎ) ആണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെയും നിരവധി വകുപ്പുകള്‍ പ്രകാരം എന്‍ഐഎ നടപടി സ്വീകരിച്ചിട്ടുണ്ട്.

Advertisment