ഡല്‍ഹി: പോലീസിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് സംശയിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് നക്സലുകള്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു.
മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
2023 നവംബറിലാണ് ദിനേശ് പുസു ഗാവ്ഡെയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കേസില്‍ ദോബ വാഡ്ഡെ, രവി പല്ലോ, സത്തു മഹാക, കോമതി മഹാക എന്നിവരെ പ്രതികളാക്കിയാണ് എന്‍ഐഎ കേസെടുത്തത്
പോലീസ് ഇന്‍ഫോര്‍മറും ആര്‍എസ്എസ് അംഗവുമാണെന്ന് സംശയിച്ചാണ് ഗൗഡെയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് എന്‍ഐഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
വ്യാഴാഴ്ച എന്‍ഐഎ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍, പ്രതികള്‍ സിപിഐ (മാവോയിസ്റ്റ്) യുടെ സജീവ പ്രവര്‍ത്തകരാണെന്നും പ്രദേശവാസികളുടെ മനസ്സില്‍ ഭീകരത പടര്‍ത്താനുള്ള സംഘടനയുടെ ഗൂഢാലോചനയെ പ്രോത്സാഹിപ്പിക്കാനാണ് കുറ്റകൃത്യം ചെയ്തതെന്നും ഏജന്‍സി പറഞ്ഞു
നക്സല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ നീക്കങ്ങളെക്കുറിച്ചോ എന്തെങ്കിലും വിവരം സുരക്ഷാ സേനയുമായി പങ്കിടുന്നതിനെതിരെ ഗ്രാമവാസികളെ ഭീഷണിപ്പെടുത്തുക എന്ന ലക്ഷ്യവും അവരുടെ പ്രവര്‍ത്തനത്തിന് ഉണ്ടായിരുന്നു.