ഡൽഹി സ്‌ഫോടന കേസ്: അന്വേഷണം ഊര്‍ജ്ജിതമാക്കി എന്‍ഐഎ. പ്രതികളുടെ വിദേശ ബന്ധം കണ്ടെത്തി അന്വേഷണസംഘം, കൂടുതൽ അറസ്റ്റിന് സാധ്യത

New Update
nia

ഡൽഹി: ഡൽഹി സ്‌ഫോടന കേസിൽ അന്വേഷണം ഊര്‍ജ്ജിതമാക്കി എന്‍ ഐ എ. പ്രതികളുടെ വിദേശ ബന്ധത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണസംഘം. ഫരീദാബാദ് സംഘത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് എന്‍ ഐ എ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത്. 

Advertisment

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശത്തുനിന്നും സഹായം ലഭിച്ചതിന് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയതായി എന്‍ ഐ എ വിശദീകരിച്ചു. വിദേശത്ത് കഴിയുന്ന മുഹമ്മദ് ഫൈസലിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ഡോ. ഷഹീന്‍, ഡോ. മുസമ്മില്‍ എന്നിവര്‍ പാക്കിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളിലെ നിരവധി പേരെ ബന്ധപ്പെട്ടിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ ലഭിച്ചത്. 

ഉമറിന്റെ പ്രധാന സഹായി റാഷിദ് അലിയെ ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. കേസില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് എന്‍ ഐ എ നല്‍കുന്ന സൂചന.

Advertisment