ഡല്‍ഹി: ഒളിവില്‍ കഴിയുന്ന ഗുണ്ടാനേതാവ് ഗോള്‍ഡി ബ്രാറുമായി ബന്ധമുള്ള ഒമ്പത് സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്. പഞ്ചാബിലെ ഒമ്പത് സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. റെയ്ഡുകളില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റകരമായ വസ്തുക്കള്‍ പിടിച്ചെടുത്തു.
ചണ്ഡീഗഡില്‍ വ്യവസായിയുടെ വസതിക്ക് നേരെ വെടിയുതിര്‍ക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ജനുവരി 20 ന് ലോക്കല്‍ പോലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്യുകയും മാര്‍ച്ച് 18 ന് എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
മൊഹാലി, പട്യാല, ഹോഷിയാര്‍പൂര്‍, ഫത്തേഗഡ് സാഹിബ് ജില്ലകളിലാണ് തിരച്ചില്‍ നടത്തിയത്. പഞ്ചാബിലെയും ചണ്ഡീഗഡിലെയും പരിസര പ്രദേശങ്ങളിലെ വ്യവസായികളില്‍ നിന്ന് പണം തട്ടാന്‍ രാജ്പുരയില്‍ നിന്നുള്ള ഗോള്‍ഡി എന്ന കൂട്ടാളിയുമായി ഗോള്‍ഡി ബ്രാര്‍ ഗൂഢാലോചന നടത്തിയതായി എന്‍ഐഎയുടെ അന്വേഷണത്തില്‍ കണ്ടെത്തി.
ബ്രാർ രൂപീകരിച്ച സംഘങ്ങൾക്ക് ആയുധങ്ങളും വെടിക്കോപ്പുകളും അവർ നൽകിയിരുന്നു, മയക്കുമരുന്ന് കടത്തും വിൽപ്പനയിലും അവർ ഏർപ്പെട്ടിരുന്നു.