വളരെയധികം ആലോചിച്ചതിനു ശേഷം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് നിക്കോളാസ് പൂരന്‍

പുരണും ഹെന്റിക്കും ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരാണ്. പുരണ്‍ ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കുന്നത് തുടരും. 

New Update
nicholas-pooran

ഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നിക്കോളാസ് പൂരന്‍ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കാന്‍ അപ്രതീക്ഷിത തീരുമാനമെടുത്തു. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഹെന്റിച്ച് ക്ലാസന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ തീരുമാനം.

Advertisment

പുരണും ഹെന്റിക്കും ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരാണ്. പുരണ്‍ ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കുന്നത് തുടരും. 


29-ാം വയസ്സില്‍, നിക്കോളാസ് പൂരന്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ജൂണ്‍ 9 തിങ്കളാഴ്ച രാത്രി വൈകിയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. 


'വളരെയധികം ആലോചിച്ചതിനു ശേഷം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഞാന്‍ തീരുമാനിച്ചു. നമ്മള്‍ സ്‌നേഹിക്കുന്ന ഈ കളി ഒരുപാട് കാര്യങ്ങള്‍ നല്‍കിയിട്ടുണ്ട്, ഇപ്പോഴും നല്‍കുന്നു.

 സന്തോഷം, ലക്ഷ്യം, മറക്കാനാവാത്ത ഓര്‍മ്മകള്‍, വെസ്റ്റ് ഇന്‍ഡീസിലെ ജനങ്ങളെ പ്രതിനിധീകരിക്കാനുള്ള അവസരം. ആ മെറൂണ്‍ ജേഴ്സി ധരിക്കുക, ദേശീയഗാനത്തിനായി നില്‍ക്കുക, കളിക്കളത്തിലിറങ്ങുമ്പോഴെല്ലാം എന്റെ എല്ലാം നല്‍കുക. അത് എനിക്ക് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് വാക്കുകളില്‍ വിവരിക്കുക പ്രയാസമാണ്. ടീമിന്റെ ക്യാപ്റ്റനായിരിക്കുക എന്നത് ഞാന്‍ എപ്പോഴും എന്റെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന ഒരു പദവിയാണ് എന്ന് പൂരന്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ എഴുതി.