ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/2025/12/18/untitled-2025-12-18-13-57-23.jpg)
ഡല്‍ഹി: ഹൈദരാബാദില്‍ നടന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ നടി നിധി അഗര്‍വാളിനെ ആള്‍ക്കൂട്ടം വളഞ്ഞു. 'ദ രാജാ സാബ്' എന്ന ചിത്രത്തിലെ 'സഹാന സഹാന' എന്ന ഗാനത്തിന്റെ ലോഞ്ചിംഗിന് എത്തിയതായിരുന്നു താരം.
Advertisment
പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് നിയന്ത്രണം വിട്ട ആള്‍ക്കൂട്ടം നടിയെ വളയുകയും വാഹനത്തിലേക്ക് കയറാന്‍ അനുവദിക്കാതെ ബുദ്ധിമുട്ടിക്കുകയും ചെയ്തത്. താരത്തിന് നേരെ ജനങ്ങള്‍ ഇരച്ചുകയറിയതോടെ ബൗണ്‍സര്‍മാര്‍ കഠിനമായി പ്രയത്‌നിച്ചാണ് നിധിയെ സുരക്ഷിതമായി കാറിനുള്ളിലെത്തിച്ചത്.
കാറില്‍ കയറിയ ഉടന്‍ തന്നെ താന്‍ നേരിട്ട പ്രയാസത്തില്‍ താരം കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us