New Update
/sathyam/media/media_files/2025/12/08/untitled-2025-12-08-13-37-09.jpg)
ഡല്‍ഹി: നോര്‍ത്ത് ഗോവയിലെ ബാഗ പ്രദേശത്തുള്ള ബിര്‍ച്ച് ബൈ റോമിയോ ലെയ്ന്‍ റെസ്റ്റോറന്റിലും നിശാക്ലബ്ബിലും ഉണ്ടായ തീപിടുത്തത്തില്‍ ബിജെപി നേതൃത്വത്തിനെതിരെ ആം ആദ്മി പാര്‍ട്ടി.
Advertisment
ബിജെപി നേതൃത്വത്തിലുള്ള ഗോവ സര്‍ക്കാരിനെതിരെയായിരുന്നു അതിഷിയുടെ രൂക്ഷ വിമര്‍ശനം.
മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിക്കപ്പെട്ടിട്ടും സ്ഥാപനം എങ്ങനെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചുവെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അതിഷി ആവശ്യപ്പെട്ടു.
പനാജിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള അര്‍പോറ ഗ്രാമത്തില്‍ അര്‍ദ്ധരാത്രിയോടെയാണ് തീപിടുത്തമുണ്ടായത്. വേദി അതിഥികളാല്‍ നിറഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us